ന്യൂനമർദ്ദ പാത്തി കേരളതീരത്തുനിന്ന് പിൻവലിഞ്ഞു, പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു

ന്യൂനമർദ്ദ പാത്തി കേരളതീരത്തുനിന്ന് പിൻവലിഞ്ഞതുകൊണ്ട് സംസ്ഥാനത്ത് മഴയുടെ അതിതീവ്രത കുറഞ്ഞുവെങ്കിലും അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഏഴു ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ 9 ജില്ലകളില്‍ മഴമുന്നറിയിപ്പ് ഉണ്ട് .

വ്യാഴാഴ്ച്ച 12 ജില്ലകളിലും വെള്ളിയാഴ്ച്ച 13 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Depression in Bay of Bengal – a pictorial presentation

മദ്ധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച്‌ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുകയാണ്.

അതേസമയം സെപ്തംബര്‍ 19-20 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദംകൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.ഇത് ഈ മൺസൂൺകാലത്തെ ബംഗാൾ ഉൾക്കടലിലെ പത്താമത്തെ ന്യൂനമർദ്ദമാകും.

പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടാല്‍ ഇപ്പോഴത്തെ പ്രവചന പ്രകാരം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് ഇത് കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല.കടലേറ്റ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം.