സുപ്രീം കോടതി അടച്ചുപൂട്ടണോ ? സർക്കാർ ഉദ്യോഗസ്ഥനോട് ജസ്റ്റിസ് അരുൺ മിശ്ര

ന്യൂഡൽഹി : സുപ്രീം കോടതി ഉത്തരവ് മറികടന്ന സർക്കാർ ഉദ്യോഗസ്ഥന് സുപ്രീം കോടതിയുടെ ചോദ്യം “സുപ്രീം കോടതി അടച്ചുപൂട്ടണോ ?”

1.47 ല​ക്ഷം കോ​ടി​യു​ടെ വാ​ർ​ഷി​ക ലൈ​സ​ൻ​സ് ഫീ​സ് അ​ട​യ്ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ സ​മ​യം തേ​ടി ടെ​ലി​കോം ക​മ്പനി​ക​ൾ ന​ൽ​​കിയ ഹ​ർ​ജി​യി​ലാ​ണ് ​കോ​ട​തി​യു​ടെ ​നി​രീ​ക്ഷ​ണം. ലൈ​സ​ൻ​സ് ഫീ​സ് അ​ട​യ്ക്കാ​നു​ള്ള ഉ​ത്ത​ര​വ് പാ​ലി​ക്കാ​തി​രു​ന്ന ടെ​ലി​കോം കമ്പ​നി​ക​ളേ​യും ഫീ​സ് ഈ​ടാ​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രേ​യും കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

ക​മ്പ​നി​ക​ൾ ഇതുവരെയും ഒ​രു പൈ​സ പോ​ലും അ​ട​ച്ചി​ട്ടി​ല്ല എ​ന്ന​ത് അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന കാ​ര്യ​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ഫീ​സ് അ​ട​യ്ക്കു​ന്ന​തി​ന് സ​മ​യം അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ ടെ​ലി​കോം വ​കു​പ്പി​ലെ ഓ​ഫീ​സ​റെ കോ​ട​തി​യി​ലേ​യ്ക്ക് വി​ളി​ച്ചു​വ​ര​ത്തു​മെ​ന്ന് ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര പ​റ​ഞ്ഞു.

കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യാൻ ഒരു സർക്കാർ ഉദ്യോഗസ്ഥന് എ​ങ്ങ​നെ ക​ഴി​യു​മെ​ന്ന് കോടതി ചോദിച്ചു. ഇ​ങ്ങ​നെ​യെ​ങ്കി​ൽ സു​പ്രീംകോ​ട​തി അ​ട​ച്ചു പൂ​ട്ടാ​മ​ല്ലോ​യെ​ന്ന് പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തു. ഏ​തു ത​ര​ത്തി​ലു​ള്ള അ​ഴി​മ​തി​യും അ​വ​സാ​നി​പ്പി​ക്കേ​ണ്ട​താ​ണ്. ഇ​ത് അ​വ​സാ​ന അ​വ​സ​ര​വും മു​ന്ന​റി​യി​പ്പു​മാ​ണെ​ന്നും ജ​സ്റ്റീ​സ് അ​രു​ണ്‍​ മി​ശ്ര ഓർമിപ്പിച്ചു.

ഫീ​സ് അ​ട​യ്ക്കു​ന്ന​തി​ന് സ​മ​യം തേ​ടി ക​മ്പ​നി​ക​ൾ ഹ​ർ​ജി ന​ൽ​കി​യ​തി​ൽ കോ​ട​തി അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. എ​യ​ർ​ടെ​ൽ, വോ​ഡ​ഫോ​ണ്‍, ടാ​റ്റ തു​ട​ങ്ങി​യ ടെ​ലി​കോം ക​മ്പ​നി​ക​ളാ​ണ് ഫീ​സ് അ​ട​യ്ക്കു​ന്ന​തി​ന് സ​മ​യം തേ​ടി കോ​ട​തിയിൽ എത്തിയത്.