ഇ ​എം അ​ഗ​സ്തി തന്‍റെ വാക്ക് പാലിച്ചു, മൊട്ടയടിച്ചു

ഇടുക്കി : നിയമസഭ തെരഞ്ഞെടുപ്പില്‍ ഉ​ടുമ്പ​ന്‍​ചോ​ല മ​ണ്ഡ​ല​ത്തി​ല്‍ മന്ത്രി എംഎം മണിയോട് തോറ്റ ഇ.​എം. അ​ഗ​സ്തി തന്‍റെ വാക്ക് പാലിച്ചു. എംഎം മണി വീണ്ടും ഉ​ടുമ്പ​ന്‍​ചോ​ലയില്‍ വിജയിച്ചാല്‍ തല മൊട്ടയടിക്കുമെന്ന് ഇഎം അഗസ്തി പറഞ്ഞിരുന്നു. അദ്ദേഹം ഇന്ന് മൊട്ട അടിച്ചു. മൊട്ട അടിച്ച ചിത്രം അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു.

എന്‍ഡിഎ-എല്‍ഡിഎഫ് വോട്ടുകച്ചവടം ഉ​ടുമ്പ​ന്‍​ചോ​ലയില്‍ നടന്നു എന്ന് അഗസ്തി ഫലം വന്നതിന് ശേഷം പ്രതികരിച്ചിരുന്നു. 20,000 വോട്ടിന് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് ആഗസ്തി വെല്ലുവിളിച്ചിരുന്നു.27901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഒന്‍പതാം റൗണ്ട് എണ്ണി തീര്‍ന്നതോടെ എംഎം മണി വിജയിച്ചത്. കഴിഞ്ഞ തവണ 1109 വോട്ടുകള്‍ക്കാണ് അദ്ദേഹം ഇവിടെ ജയിച്ചത്.

അഗസ്തി തല മൊട്ടയടിക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് എം.എം മണി അറിയിച്ചിരുന്നു. തെരെഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ പതിവാണെന്നും അഗസ്റ്റി തന്റെ സുഹൃത്തതാണെന്നും എം എം മണി പറഞ്ഞിരുന്നു