എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്ത

തിരുവനന്തപുരം: കഴക്കൂട്ടം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാം വര്‍ഷ ആര്‍ക്കിടെക്‌ട് വിദ്യാര്‍ത്ഥിനിയായ അടൂര്‍ സ്വദേശിനി അഞ്ജന(21)യെയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ ഭക്ഷണം കഴിക്കാന്‍ എത്താത്തതിനാല്‍ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് അഞ്ജന കട്ടിലില്‍ മരിച്ചു കിടക്കുന്നത് കാണുന്നത്.അതേസമയം അഞ്ജനയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മൈഗ്രൈന്‍ തുടങ്ങിയ അസുഖങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പില്‍ പറയുന്നു. ഗുളികകള്‍ അമിത അളവില്‍ കഴിച്ചതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.