എ​വ​ര്‍​ട്ട​ൻ -​ ​ലി​വ​ര്‍​പൂ​ൾ മത്സരം 2-2 സമനിലയിൽ

ല​ണ്ട​ന്‍​:​ ​ഇം​ഗ്ലീ​ഷ് ​പ്രി​മി​യ​ര്‍​ ​ലീ​ഗി​ല്‍​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മേ​ഴ്സി​സൈ​ഡ് ​ഡെ​ര്‍​ബി​യി​ല്‍​ ​എ​വ​ര്‍​ട്ട​ണും​ ​ലി​വ​ര്‍​പൂ​ളും​ 2​ ​ഗോ​ള്‍​ ​വീ​തം​ ​നേ​ടി​ ​സ​മ​നി​ല​യി​ല്‍​ ​പി​രി​ഞ്ഞു.​ ​ക​ളി​യു​ടെ​ ​അ​വ​സാ​ന​ ​നി​മി​ഷം​ ​നേ​ടി​യ​ ​മാ​നെ​യു​ടെ​ ​പാ​സി​ല്‍​ ​ഹെ​ന്‍​ഡേ​ഴ്സ​ണ്‍​ ​എ​വ​ര്‍​ട്ട​ണി​ന്റെ​ ​വ​ല​കു​ലു​ക്കി​യെ​ങ്കി​ലും​ ​വി​ഡി​യോ​ ​അ​സി​സ്റ്റ​ന്റ് ​റ​ഫ​റി​ ​ഓ​ഫ്സൈ​ഡ് ​ക​ണ്ടെ​ത്തി​യ​ത് ​ലി​വ​ര്‍​പൂ​ളി​ന് ​തി​രി​ച്ച​ടി​യാ​വു​ക​യാ​യി​രു​ന്നു.

​ ​നേ​ര​ത്തേ​ ​മാ​നേ​യും​ ​സ​ല​യു​മാ​ണ് ​ലി​വ​ര്‍​ ​പൂ​ളി​നാ​യി​ ​ഗോ​ളു​ക​ള്‍​ ​നേ​ടി​യ​ത്.​ ​മ​റു​വ​ശ​ത്ത് ​മൈ​ക്കേ​ല്‍​ ​കീ​നും​ ​കാ​ള്‍​വ​ര്‍​ട്ട് ​ലെ​വി​നു​മാ​ണ് ​എ​വ​ര്‍​ട്ട​ണാ​യി​ ​സ്കോ​ര്‍​ ​ചെ​യ്ത​ത്.​ 90​ആം ​ ​മി​നി​ട്ടി​ല്‍​ ​എ​വ​ര്‍​ട്ട​ണ്‍​ ​സ്ട്രൈ​ക്ക​ര്‍​ ​റി​ച്ചാ​ര്‍​ലി​സ​ണ്‍​ ​ചു​വ​പ്പ് ​കാ​ര്‍​ഡ് ​ക​ണ്ട് ​പു​റ​ത്താ​യി.​