ഫെ​ബ്രു​വ​രി​യോ​ടെ രാജ്യത്തെ ജനസംഖ്യയിൽ 50 % നും കോവിഡ് ബാധിക്കാം

ന്യൂ​ഡ​ല്‍​ഹി: ഫെ​ബ്രു​വ​രി​യോ​ടെ രാ​ജ്യ​ത്തെ 130 കോ​ടി ജ​ന​ങ്ങ​ളി​ല്‍ 50 ശ​ത​മാ​നം പേ​ര്‍​ക്കും കോ​വി​ഡ് ബാ​ധി​ച്ചേ​ക്കാ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി. ഇ​ത് കോ​വി​ഡ് വ്യാ​പ​നം മ​ന്ദ​ഗ​തി​യി​ലാ​കു​ന്ന​തി​ന് സ​ഹാ​യി​ക്കു​മെ​ന്നും വി​ദ​ഗ്ധ സ​മി​തി​യി​ലെ അം​ഗം പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ല്‍ 7.55 ദ​ശ​ല​ക്ഷം പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം സെ​പ്റ്റം​ബ​റി​ല്‍ ഉ​യ​ര്‍​ന്ന കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​യു​ന്നു​ണ്ടെ​ന്നും ദി​വ​സ​വും ശ​രാ​ശ​രി 61,390 കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ടെ​ന്നും റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 30 ശ​ത​മാ​ന​ത്തോ​ളം ഇ​ന്ത്യ​ക്കാ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി. ഫെ​ബ്രു​വ​രി​യോ​ടെ ഇ​ത് അ​ന്പ​തു​ശ​ത​മാ​ന​ത്തി​ലെ​ത്തി​യേ​ക്കാ​മെ​ന്നും കാ​ണ്‍​പു​രി​ലെ ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ടെ​ക്നോ​ള​ജി​യി​ലെ പ്രൊ​ഫ​സ​റാ​യ മ​ണീ​ന്ദ്ര അ​ഗ​ര്‍​വാ​ള്‍ റോ​യി​ട്ടേ​ഴ്സി​നോ​ട് പ​റ​ഞ്ഞു.വൈ​റോ​ള​ജി​സ്റ്റു​ക​ളും ശാ​സ്ത്ര​ജ്ഞ​രും മ​റ്റു വി​ദ​ഗ്ധ​രും അ​ട​ങ്ങു​ന്ന ക​മ്മി​റ്റി​യു​ടെ​താ​ണ് റി​പ്പോ​ര്‍​ട്ട്.