കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച്‌ മഹാരാഷ്ട്രയില്‍ ആയിരങ്ങളുടെ റാലി

നാസിക്ക് : കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച്‌ മഹാരാഷ്ട്രയില്‍ ആയിരങ്ങളുടെ റാലി. ആള്‍ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ സമരത്തിനിറങ്ങിയത്. നാസിക്കില്‍ നിന്ന് കാല്‍നടയായി കര്‍ഷകര്‍ മുംബൈയിലേക്ക് തിരിച്ചു. ഏകദേശം 15000ത്തോളം കര്‍ഷകര്‍ റാലിയില്‍ പങ്കെടുത്തിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കര്‍ഷക സമരത്തിന്‍റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ നടക്കാനിരിക്കുന്ന ട്രാക്ടര്‍ മാര്‍ച്ചിന് രണ്ട് ദിവസം മുമ്പാണ് നാസിക്കിലെ കര്‍ഷകര്‍ മുംബൈയിലേക്ക് മാര്‍ച്ച്‌ നടത്തുന്നത്. ഡല്‍ഹിയിലെ റിങ് റോഡില്‍ ആയിരക്കണക്കിന് ട്രാക്ടറുകള്‍ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ഷകരുമായുള്ള കേന്ദ്രത്തിന്‍റെ പതിനൊന്നാം വട്ട ചര്‍ച്ചയും പരാജപ്പെട്ടിരുന്നു.