ജർമനിയിൽ സിനഗോഗിലെ വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു

ഹല്ലെ ,ജർമ്മനി: ഹല്ലേയിൽ സിനഗോഗിന് പുറത്തുവച്ചുണ്ടായ വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ആളുകളെ വെടിവച്ചുകൊല്ലുന്ന ദൃശ്യങ്ങള്‍ ഇയാള്‍ തന്‍റെ തലയില്‍ ഘടിപ്പിച്ച ക്യാമറയിലൂടെ ലൈവ് സ്ട്രീമിംഗ് ചെയ്യുന്നുണ്ടായിരുന്നു. ഈ വര്‍ഷം ആദ്യം ന്യൂസിലാന്‍റിലെ മുസ്ലീം പള്ളിയിലുണ്ടായ ആക്രമണത്തിന് സമാനമായിരുന്നു ഇതും.

35 മിനുട്ടുള്ള ആക്രമണത്തിന്‍റെ വീഡിയോയില്‍ പച്ച ഷര്‍ട്ട് ധരിച്ച ആള്‍ വെടിവയ്പ്പ് നടത്തുന്നത് കാണാം. ഫെമിനിസം, ജനനനിരക്ക് കുറയുന്നത്, പാലായനം എന്നിവയാണ് ലോകത്തിലെ പ്രധാന പ്രശ്നങ്ങളെന്നും ഇതിനെല്ലാം കാരണം ജൂതമതക്കാരാണെന്നും ഇയാള്‍ ഈ വീഡിയോയില്‍ പറയുന്നുണ്ട്. ട്വിച്ച് എന്ന് ഗെയ്മിംഗ് സൈറ്റിലാണ് ഈ വീഡിയോ സ്ട്രീം ചെയ്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ .

തന്‍റെ പദ്ധതി പാളിപോയത് തന്‍റെ കയ്യിലുള്ള മോശം ആയുധം കാരണമാണെന്ന് ശപിച്ച് പ്രേക്ഷകരോട് അക്രമി നിരന്തരമായി മാപ്പുപറയുന്നുണ്ട്. സംഭവത്തില്‍ ഒരാള്‍ പ്രതിയാണെന്നും വീഡിയോയില്‍ അന്വേഷണം തുടരുകയാണെന്നും ജര്‍മ്മന്‍ അധികൃതര്‍ പറഞ്ഞു.