കലാകാരന്മാർക്കെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച വക്കീലിനെതിരെ കേസ്

മുസാഫർപൂർ: ആൾക്കൂട്ട കൊലപാതകങ്ങളെക്കതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയ രാജ്യത്തെ പ്രമുഖ 49 കലാകാരന്മാർക്കും എഴുത്തുകാർക്കുമെതിരെ കേസെടുത്തത് കേന്ദ്രസർക്കാരിനെ തിരിഞ്ഞു കൊത്തി.തുടർന്ന് ഇന്നലെ അവർക്കെതിരെയുള്ള എഫ്‌ഐആർ റദ്ദാക്കുകയും കേസ് കൊടുത്ത സുധീർ ഓജ എന്ന അഭിഭാഷകനെതിരെ മുസാഫർപൂർ പോലീസ് കേസെടുക്കുകയും ചെയ്‌തു .

ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദം കാരണം ബീഹാർ പോലീസിന്റേതാണ് പുതിയ തീരുമാനം.

അടൂർ ഗോപാലകൃഷ്ണൻ ,രേവതി ,മണിരത്നം,അനുരാഗ് കാശ്യപ്, രാമചന്ദ്ര ഗുഹ എന്നിങ്ങനെ നിരവധി കലാകാരന്മാരും എഴുത്തുകാരുമാണ് ആൾക്കൂട്ട കൊലപാതകത്തിന്റെ പേരിൽ പ്രധാനമന്ത്രിക്ക് ഇക്കഴിഞ്ഞ ജൂലൈയിൽ കത്തെഴുതിയത്.സമൂഹ മനസാക്ഷിയുടെ ഭാഗമായി വിശേഷിക്കപ്പെടുന്ന കത്ത് പക്ഷേ ബിജെപിയുടെ അഫിലിയേറ്റഡ് അഭിഭാഷകനനായ സുധീർ ഓജക്ക് രാജ്യദ്രോഹമായി തോന്നുകയും ഈ 49 പേർക്കുമെതിരെ രാജ്യദ്രോഹത്തിന് കേസ് രെജിസ്റ്റർ ചെയ്യുകയുമായിരുന്നു.

ബിജെപി കേന്ദ്രങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തെത്തുടർന്ന് ബീഹാറിലെ മുസാഫർപൂർ പോലീസ് ഈ 49 പ്രമുഖർക്കെതിരെയും കേസ് രെജിസ്റ്റർ ചെയ്‌തു.

പക്ഷേ വിഷയം ദേശീയമാധ്യമങ്ങളിൽ ചർച്ചയാവുകയും ബിജെപിയെ തിരിഞ്ഞുകൊത്തുകയും ചെയ്‌തതോടെയാണ്‌ ഇങ്ങനെയൊരു നടപടി ഉണ്ടായത് .