പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 9 മണിമുതല്‍ പ്രവേശനം സാധ്യമാകും. സെപ്റ്റംബര്‍ 19 വരെ ആദ്യ അലോട്ട്മെന്റ് പട്ടിക പ്രകാരമുള്ള പ്രവേശന നടപടികള്‍ നടക്കും.

കോവിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും നടപടികള്‍. അലോട്ട്‌മെന്റ് വിവരങ്ങള്‍ ലെ Candidate Login-SWS ലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. 2.80 ലക്ഷം സീറ്റുകളില്‍ 2.22 ലക്ഷം സീറ്റുകളിലേക്കുള്ള അലോട്ട്മെന്റാണ് നടത്തിയത്.

ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടണം. പ്രവേശനസമയത്ത് ജനറല്‍ റവന്യൂവില്‍ അടയ്‌ക്കേണ്ട ഫീസ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം കാന്‍ഡിഡേറ്റ് ലോഗിനിലെ Fee Payment എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അടയ്ക്കാം. ഇത്തരത്തില്‍ ഓണ്‍ലൈനായി ഫീസടക്കാന്‍ കഴിയാത്തവര്‍ക്ക് സ്‌കൂളിലും ഫീസടയ്ക്കാം.