സ്വപ്‌നക്കൊപ്പം സെൽഫി ; ആറു വനിതാ പോലീസുകാർക്ക് താക്കീത്

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനൊപ്പം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ച്‌ പൊലിസിന്റെ സെല്‍ഫി. ആറ് വനിതാ പൊലിസുകാരാണ് സെല്‍ഫിയെടുത്തത്.

ആദ്യ തവണ നെഞ്ചുവേദനയ്ക്ക് ചികിത്സയില്‍ കഴിയവെയാണ് തൃശൂര്‍ സിറ്റി പൊലിസിലെ വനിതാപൊലിസുകാര്‍ സ്വപ്‌നയ്‌ക്കൊപ്പം സെല്‍ഫിയെടുത്തത്. വിഷയം ശ്രദ്ധയില്‍പെട്ടതോടെ പൊലിസ് കമ്മിഷണര്‍ അന്വേഷണം പ്രഖ്യാപിച്ചു.

ഇതിനിടെ, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ സെല്ലിനുള്ളില്‍ നിന്നു സ്വപ്‌ന സുരേഷ് ഫോണ്‍ ചെയ്തില്ലെന്ന് നഴ്‌സുമാര്‍ മൊഴി നല്‍കി. ഇന്റലിജന്‍സ് അന്വേഷണത്തിലും ഫോണ്‍ വിളിച്ചതായി സൂചനയില്ല. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ വകുപ്പിന് കൈമാറും.