ഫുട്‍ബോള്‍ ലോകത്തെ ഏറ്റവും സമ്പന്നനായ കളിക്കാരനായി മെസ്സി

ലണ്ടന്‍: ഫുട്‍ബോള്‍ ലോകത്തെ അതുല്യ താരങ്ങളില്‍ ഒരാളായ അര്‍ജന്റീനക്കാരന്‍ ലയണല്‍ മെസ്സി ലോകത്തെ ഏറ്റവും സമ്പന്നനായ ഫുട്‍ബോള്‍ കളിക്കാരനായി. ഫോബ്‌സ് മാസികയുടെ പുതിയ പട്ടികയിലാണ് ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയെയാണ് പിന്നിലാക്കി മെസ്സി ഒന്നാമതെത്തിയത്.

മെസ്സിയുടെ ഈ വര്‍ഷത്തെ എല്ലാ വിഭാഗങ്ങള്‍ വഴിയുമുള്ള വരുമാനം 126 ദശലക്ഷം ഡോളറാണ്. ശമ്പള ഇനത്തില്‍ മാത്രം 92 ദശലക്ഷം ഡോളര്‍ കൈപ്പറ്റുന്ന മെസ്സി പരസ്യകരാറുകളിലൂടെ നേടുന്നത് 34 ദശലക്ഷമാണ്. റൊണാള്‍ഡോയ്ക്കാകട്ടെ 117 ദശലക്ഷം ഡോളറാണ് കയ്യിലുള്ളത്. നെയ്മറാണ് മൂന്നാമത്. 96 ദശലക്ഷം ഡോളറാണ് നെയ്മറുടെ കയ്യിലുള്ളത്.