റിപ്പോർട്ടിങ്ങിന് മാധ്യമവിലക്കോടെ ഫ്രാങ്കോകേസ് വിചാരണ നാളെ തുടങ്ങും

കോട്ടയം : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ കേസിന്റെ വിചാരണ നാളെ തുടങ്ങും.ആ​ദ്യ ദി​വ​സ​മാ​യ ബു​ധ​നാ​ഴ്​​ച പീ​ഡ​ന​ത്തി​നി​ര​യാ​യ ക​ന്യാ​സ്​​ത്രീ​യെ വി​സ്​​ത​രി​ക്കും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍. രഹസ്യ വിചാരണയായിരിക്കും നടക്കുക. കോടതിക്കുള്ളിലെ വിചാരണയുടെ റിപ്പോർട്ടിങ് തടഞ്ഞുകൊണ്ട് ഫ്രാങ്കോ കോടതി ഉത്തരവ് നേടിയെടുത്തിട്ടുണ്ട് .

കുറവിലങ്ങാട് മഠത്തില്‍ വച്ച്‌ 2014-16 കാലയളവില്‍ ഫ്രാങ്കോ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. ഏപ്രില്‍ ഒന്‍പതിനാണ് കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. ആയിരം പേജുള്ള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 കന്യാസ്ത്രീമാരും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്.

ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച്‌ ലൈംഗികമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.

വി​ചാ​ര​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​രു​തെ​ന്ന്​ കോ​ട്ട​യം അ​ഡീ. സെ​ക്​​ഷ​ന്‍ കോ​ട​തി ഒ​ന്ന്​ ഉ​ത്ത​ര​വി​ട്ടു. ബി​ഷ​പ്​​ ഫ്രാ​​ങ്കോ ന​ല്‍​കി​യ ഹ​ർ​ജി​യി​ലാ​ണ്​ വി​ധി. കോ​ട​തി​യി​ലെ സാ​ക്ഷി വി​സ്​​താ​രം, രേ​ഖ​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ മാ​ധ്യ​മ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​രു​ത്. ഇ​തു​മാ​യി ബ​ന്ധട്ട ​ മാ​ധ്യ​മ ച​ര്‍​ച്ച​ക​ളും ജ​ഡ്​​ജി ജി.​ഗോ​പ​കു​മാ​ര്‍ വി​ല​ക്കി​യി​ട്ടു​ണ്ട്.

കേ​സി​ലെ 14 ആം സാ​ക്ഷി​യാ​യ ക​ന്യാ​സ്ത്രീയും ബി​ഷ​പ്പി​ല്‍​നി​ന്ന്​​​ലൈംഗിക അ​തി​ക്ര​മം നേ​രി​ട്ടതായി മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​ത്​ മാ​ധ്യ​മ​ങ്ങ​ളി​ലൂടെ പു​റ​ത്തു​വ​ന്ന​തോ​ടെ, ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ വി​ല​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ ഹ​ര​ജി ഫ​യ​ല്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. തുടര്‍ന്നാണ്​ മാ​ധ്യ​മ​ങ്ങ​ള്‍ ​ വി​ചാ​ര​ണ​വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​രു​തെ​ന്ന്​ കാ​ട്ടി​യു​ള്ള കോ​ട​തി ഉ​ത്ത​ര​വ്.