ആഗോള കൊറോണ രോഗബാധ 39944126, മരണസംഖ്യ 1114547

കൊച്ചി : ആഗോള കൊറോണ രോഗബാധ 39944126, മരണസംഖ്യ 1114547 ആയി.ആഗോള രോഗമുക്തിയാകട്ടെ 29884019 രേഖപ്പെടുത്തി.ആഗോളതലത്തിൽ ക്രിട്ടിക്കൽ രോഗികൾ 71955 ആണ് .സജീവരോഗികൾ 8945560.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, സ്പെ​യി​ന്‍, അ​ര്‍​ജ​ന്‍റീ​ന, കൊ​ളം​ബി​യ, ഫ്രാ​ന്‍​സ്, പെ​റു, മെ​ക്സി​ക്കോ, ബ്രി​ട്ട​ന്‍, ദ​ക്ഷി​ണാ​ഫ്രി​ക്ക, ഇ​റാ​ന്‍, ചി​ലി, ഇ​റാ​ക്ക് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ആ​ദ്യ 15ലു​ള്ള​ത്. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ മു​ന്നി​ലു​ള്ള​ത്.

അമേരിക്കയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യം. അവിടെ മാത്രം 8342665 പേരെ രോഗം ബാധിച്ചു,224282 പേര്‍ മരിക്കുകയും ചെയ്തു. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണത്തിലും അമേരിക്കയാണ് മുന്നില്‍. അവിടെ 5432192 പേര്‍ രോഗമുക്തരായിട്ടുണ്ട്.

ഇന്ത്യയും ബ്രസീലുമാണ് അടുത്ത സ്ഥാനങ്ങളിലുള്ള രാജ്യങ്ങള്‍. ഇന്ത്യയില്‍ 7492727 പേരെയും ബ്രസീലില്‍5 334362 പേരെയും രോഗം ബാധിച്ചു. റഷ്യയാണ് നാലാം സ്ഥാനത്ത്. 1384235 പേര്‍ക്കാണ് റഷ്യയില്‍ രോഗം റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രോഗമുക്തി നേടിയിട്ടുള്ളത്, 6594399 പേര്‍. മാര്‍ച്ച്‌ 11നാണ് ലോകാരോഗ്യസംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ എഴുപത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം 65 ലക്ഷം പിന്നിട്ടു.കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം കഴിഞ്ഞ ഒന്നര മാസത്തിനുള്ളില്‍ ആദ്യമായി എട്ടു ലക്ഷത്തിന് താഴെ എത്തിയതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നത്തെ കണക്ക്പ്രകാരം സജീവരോഗികൾ 783066 ആണ് ചികിത്സയിലുള്ളത്. ഇത് മൊത്തം രോഗികളുടെ എണ്ണത്തിന്റെ 10.45 ശതമാനം മാത്രമാണ്.