കൊച്ചി : ആഗോള കോവിഡ് രോഗബാധ 99755721 ആയി . വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ലോകത്ത് ഇതുവരെ 2,138,343 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 71,727697 ആണ്.
അമേരിക്ക,ഇന്ത്യ,ബ്രസീല്‍,റഷ്യ,ബ്രിട്ടന് എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. രോഗികളുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. യുഎസില്‍ രോഗബാധിതരുടെ എണ്ണം 25702125 ആണ്. 135182 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 429490 പേര് മരിച്ചു. ഒന്നരക്കോടിയിലധികം ആളുകള്‍ സുഖം പ്രാപിച്ചു.
രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 10,668,356 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 186,115 പേര് മാത്രമേ ചികിത്സയിലുള്ളു. രോഗമുക്തി നേടിയവരുടെ എണ്ണം 10,328,738 ആയി ഉയര്‍ന്നു. 153,503 ലക്ഷം പേര് മരിച്ചു.
ബ്രസീലില്‍ 8,844,600 രോഗബാധിതരാണ് ഉള്ളത്. 217,081 ലക്ഷം പേര് മരിച്ചു. 7,653,770 പേര് രോഗമുക്തി നേടി. റഷ്യയില്‍ മുപ്പത്തിയേഴ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഇരുപത്തൊന്നായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനിലും രോഗബാധിതരുടെ എണ്ണം മുപ്പത്തിയാറ് ലക്ഷം കടന്നു.
രോഗബാധ രൂക്ഷമായ 25 രാജ്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ ചുവടെ .Source: worldometers.info

