ആഗോള കൊറോണ രോഗബാധ 39565948 മരണങ്ങൾ 1108617

കൊച്ചി : വേൾഡോ മീറ്റെർസ് നൽകുന്ന ഔദ്യോഗിക കണക്കുപ്രകാരം ഇന്നുരാവിലെ ആഗോള കൊറോണ രോഗബാധ 39565948 മരണങ്ങൾ 1108617 എന്നിങ്ങനെ രേഖപ്പെടുത്തുന്നു .ആഗോളരോഗമുക്തിയാകട്ടെ 29648915 ആണ്.

ഇന്നലെ വീണ്ടും അമേരിക്കയിലെ രോഗബാധ ഇന്ത്യയേക്കാൾ കൂടുതലായി .ഇന്നലത്തെ മാത്രം ആഗോള കൊറോണ രോഗബാധ 412905 ആണ് .മരണസംഖ്യയാകട്ടെ 6185 ആയി.

ആഗോളതലത്തിൽ ആക്റ്റീവ് രോഗികൾ 8808416 ആണ് .ക്രിട്ടിക്കൽ ഐസിയുകളിലുള്ള രോഗികൾ 71435 പേരും.

അമേരിക്കയിൽ ഇന്നലെ രോഗബാധ 71687 മരണസംഖ്യ 928 ഇന്ത്യയിൽ ഇന്നലെ രോഗബാധ 65126 മരണസംഖ്യ 886 ബ്രസീലിൽ ഇന്നലെ രോഗബാധ 30574 മരണസംഖ്യ 716 ഫ്രാൻസിൽ ഇന്നലെ രോഗബാധ 25086 മരണസംഖ്യ 178 അർജന്റീനയിൽ ഇന്നലെ രോഗബാധ 16546 മരണസംഖ്യ 381 ബ്രിട്ടണിൽ ഇന്നലെ രോഗബാധ 15650 മരണസംഖ്യ 136 റഷ്യയിൽ ഇന്നലെ രോഗബാധ 15150 മരണസംഖ്യ 232 സ്‌പെയിനിൽ ഇന്നലെ രോഗബാധ 12169 മരണസംഖ്യ 222 ഇറ്റലിയിൽ ഇന്നലെ രോഗബാധ10010 മരണസംഖ്യ 55 എന്നിങ്ങനെയാണ് .

ഭൂഖണ്ഡം തിരിച്ചുള്ള കണക്കുനോക്കിയാൽ യൂറോപ്പിലാകമാനം ഇന്നലെ രോഗബാധ 153184 മരണസംഖ്യ 1438 ഏഷ്യയിൽ ഇന്നലെ രോഗബാധ 103761 മരണസംഖ്യ 1598 അമേരിക്കയുൾപ്പെടുന്ന വടക്കേ അമേരിക്കയിൽ ഇന്നലെ രോഗബാധ 83933 മരണസംഖ്യ 1423 ബ്രസീലും അർജന്റീനയും അടങ്ങുന്ന തെക്കേ അമേരിക്കയിൽ ഇന്നലെ രോഗബാധ 62336 മരണസംഖ്യ 1518 ആഫ്രിക്കക്ക് ആശ്വസിക്കാം ,ഇന്നലെ രോഗബാധ 9453 മരണസംഖ്യ 207 ഓസ്‌ട്രേലിയയും ന്യൂസിലാൻഡും അടങ്ങുന്ന ഇന്നലെ രോഗബാധ 238 മരണസംഖ്യ ഒന്നുമാണ്.ആ മരണം പഴയ ഫ്രഞ്ച് കോളനിയായ പോളിനേഷ്യയിലാണ്.

കണക്കുകൾ സൂചിപ്പിക്കുന്നത് യൂറോപ്പ് കൊറോണയുടെ രണ്ടാം വ്യാപനതരംഗത്തിലാണ് എന്നാണ്.അതുകൊണ്ടുതന്നെ ഫ്രാൻസിലും സ്പെയിനിലും പല നഗരങ്ങളും ലോക്ക് ഡൗണിലോ രാത്രികാല കർഫ്യൂവിലോ ആണ്. യൂറോപ്പിലെ ഭരണാധികാരികൾ കൊറോണയുടെ രണ്ടാം വ്യാപനതരംഗത്തെ വളരെ കരുതലോടെയാണ് നേരിടുന്നത്.