പോയി വേറെ പണി നോക്കെടാ: മതവിദ്വേഷം പരത്തുന്നവർക്കെതിരെ മക്കൾ സെൽവം

ചെന്നൈ : സൂപ്പർ സ്റ്റാർ വിജയിനെ ഇൻകം ടാക്‌സ് വിഭാഗം ചോദ്യം ചെയ്തതുമുതൽ തമിഴ്‍നാട്ടിൽ മതവിദ്വേഷം പരത്തുന്ന സന്ദേശങ്ങളുമായി ബിജെപി അനുകൂലികൾ സൈബർ ആക്രമണത്തിലാണ്.

മതപരമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ തമിഴ്‌ സിനിമാ താരങ്ങളില്‍നിന്നു പണം സ്വീകരിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുവെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടന്നതെന്നും ഇവർ എഴുതിവിടുന്നു. വിജയ് സേതുപതി, ആര്യ, രമേഷ് കണ്ണ, ആരതി തുടങ്ങിയവര്‍ മതം മാറിയെന്നും ഇവര്‍ ആരോപിക്കുന്നു. തമിഴ് സിനിമാ പ്രവര്‍ത്തകരുടെ വീട്ടില്‍ ഇനിയും റെയ്ഡ് നടക്കുമെന്ന മുന്നറിയിപ്പും ഇതോടൊപ്പം നല്‍കുന്നു.

ഇതിനെതിരെ “പോയി വേറെ വേലൈ ഇരുന്താ പാരെടാ ” അഥവാ “പോയി വേറെ പണി നോക്കെടാ “എന്നാണ് മക്കൾ സെൽവം വിജയ് സേതുപതിയുടെ പ്രതികരണം. ആരോപണങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം പങ്കുവച്ചാണ് അദ്ദേഹത്തിന്റെ മറുപടി.