പാലാരിവട്ടം പാലം; RDS കമ്പനിയിൽ നിന്നും നഷ്ട പരിഹാരം തേടി സർക്കാർ നോട്ടീസ്

കൊച്ചി: പാലാരിവട്ടം പാലം തകര്‍ന്ന സംഭവത്തില്‍ നിര്‍മാണ കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം തേടി സര്‍ക്കാര്‍. പാലം പുതുക്കി പണിത ചിലവ് ആവശ്യപ്പെട്ടുകൊണ്ടാണ് ആര്‍ഡിഎസ് കമ്പനിക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

24.52 കോടി രൂപ നഷ്ട പരിഹാരം വേണമെന്നും, കരാര്‍ വ്യവസ്ഥ അനുസരിച്ച്‌ നഷ്ടപരിഹാരം നല്‍കാന്‍ കമ്ബനിക്ക് ബാദ്ധ്യതയുണ്ടെന്നും നോട്ടീസില്‍ പറയുന്നു. 2016 ഒക്ടോബര്‍ 12 നാണ് പാലാരിവട്ടം മേല്‍പ്പാലം യാത്രക്കാര്‍ക്കായി തുറന്ന് കൊടുത്തത്.