ശിവശങ്കറിന് ഒരു വർഷം അവധി, വിചിത്ര തീരുമാനവുമായി സർക്കാർ

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന് സ​ര്‍​ക്കാ​ര്‍ അ​വ​ധി ന​ല്‍​കി. ജൂലൈ ഏഴ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് അവധി. ഒരു വര്‍ഷത്തേക്കാണ് അവധി നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനാണ് അവധി നല്‍കിയിരിക്കുന്നത്. എന്‍ഐഎ ഇദ്ദേഹത്തെ 3 വട്ടം ചോദ്യംചെയ്തിരുന്നു.

നേ​ര​ത്തെ ശി​വ​ശ​ങ്ക​റി​നെ സ​ര്‍​വീ​സി​ല്‍​നി​ന്നും സ​ര്‍​ക്കാ​ര്‍ സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. പി​ന്നീ​ട് സ​സ്പെ​ന്‍​ഷ​ന്‍ നാ​ല് മാ​സ​ത്തേ​ക്ക് നീ​ട്ടു​ക​യും ചെ​യ്തു. നിലവില്‍ സസ്പെന്‍ഷനിലാണ് ഇദ്ദേഹം. തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്‌​ന സു​രേ​ഷു​മാ​യി ശി​വ​ശ​ങ്ക​റി​നു അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്നും ശി​വ​ശ​ങ്ക​ര്‍ ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്‌​തെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ സ​മി​തി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് ശി​വ​ശ​ങ്ക​റി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്‌​ത​ത്.