മരട് ഫ്ളാറ്റ് പൊളിക്കാൻ ഗിന്നസ് റെക്കോർഡ് ഉടമ എസ്ബി സർവട്ടെ എത്തുന്നു

കൊച്ചി : മരടിലെ ഫ്ലാറ്റ് പൊളിക്കാൻ കേരള സർക്കാർ വിദഗ്‌ധോപദേശം തേടി.നിയന്ത്രിത സ്ഫോടനത്തിലൂടെ ലോകത്തിൽ ഏറ്റവുമധികം കെട്ടിടങ്ങൾ പൊളിച്ചതിന്( Demolition through Controlled implosion ) ഗിന്നസ് ബുക്ക് റെക്കോർഡിട്ട എസ്‌വി സർവട്ടെ ആണ് കേരളസർക്കാർ സമീപിച്ച വിദഗ്ദ്ധൻ.

ഇൻഡോറിൽ നിന്നുള്ള ലോകപ്രശസ്‌ത മൈനിങ് എൻജിനീയർ ആണ് എസ്‌വി സർവട്ടെ.ഇ​ന്ത്യ​യി​ൽ മാത്രം ഇ​രു​ന്നൂ​റോ​ളം കെ​ട്ടി​ട​ങ്ങ​ൾ നി​യ​ന്ത്രി​ത സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തി പൊ​ളി​ച്ച​ ടീമുകളെ എസ്‌വി സർവട്ടെ നിയന്ത്രിച്ചിട്ടുണ്ട് .

കേരളത്തിൽ ഇതുവരെ നിയന്ത്രിത സ്ഫോടനത്തിലൂടെ വലിയ കെട്ടിടങ്ങൾ പൊളിച്ചിട്ടില്ല.കോട്ടയത്ത് നാഗമ്പടം റെയിൽവെ മേൽപ്പാലം പൊളിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.അതിനാലാണ് കേരള സർക്കാർ ഈ രംഗത്തെ ഇന്ത്യയിലെ ഏറ്റവും വിദഗ്ദ്ധനായ എസ്‌വി സർവട്ടെയെ സമീപിച്ചത്.

നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ മുൻപരിചയമുള്ള മൂന്നു കമ്പനികളെ ഷോർട്ട് ലിസ്റ്റ് ചെയ്‌തുകഴിഞ്ഞു .ഇനി വ്യാഴാഴ്ച എത്തുന്ന എസ്‌വി സർവട്ടെ ആയിരിക്കും ഏതു കമ്പനിയാണ് ഏറ്റവും ഉചിതമെന്ന് നിശ്ചയിക്കുക.