രഹ്ന ഫാത്തിമയുടെ മുൻ‌കൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും

കൊച്ചി : തന്റെ അർദ്ധ നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും.

ഹൈക്കോടതിയില്‍ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും വ്യക്തി സ്വാതന്ത്യത്തില്‍ ഉള്‍പ്പെട്ട കാര്യമാണ് ചെയ്തതെന്നുമാണ് ഹര്‍ജിയിലുളളത്.

പോക്സോ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കൊച്ചിയിലും തിരുവല്ലയിലും പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തത്.

കഴിഞ്ഞദിവസം രഹ്നയുടെ കൊച്ചിയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. അറസ്റ്റ് സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് രഹ്ന മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍ എത്തിയത്.