നീ​റ്റ് പ​രീ​ക്ഷ​യ്ക്ക് പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളുമായി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

ന്യൂഡൽഹി : കോവിഡ് പശ്ചാത്തലത്തില്‍ മെ​ഡി​ക്ക​ല്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള നീ​റ്റ് പ​രീ​ക്ഷ​യ്ക്ക് പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. സെ​പ്റ്റം​ബ​ര്‍ 13 നാ​ണു പ​രീ​ക്ഷ . പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ അടക്കം മുഖാവരണം ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

ചോ​ദ്യ​പ്പേ​പ്പ​റും ഉ​ത്ത​ര​മെ​ഴു​താ​നു​ള്ള ക​ട​ലാ​സും വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് മു​ന്‍​പ് ഇ​ന്‍​വി​ജി​ലേ​റ്റ​ര്‍ കൈ​ക​ള്‍ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ വൃ​ത്തി​യാ​ക്കി​യി​രി​ക്ക​ണം. പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളും കൈ​ക​ള്‍ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ വൃ​ത്തി​യാ​ക്കി​യ ശേ​ഷ​മേ പേ​പ്പ​റു​ക​ള്‍ വാ​ങ്ങു​ക​യും മ​ട​ക്കി ന​ല്‍​കു​ക​യും ചെ​യ്യാ​വൂ.

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പാ​ക്കിം​ഗി​ലും തു​ട​ര്‍​ന്നു​ള്ള ഓ​രോ ഘ​ട്ട​ത്തി​ലും പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ കൈ​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും സാ​നീ​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ചു വൃ​ത്തി​യാ​ക്ക​ണം. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ ശേ​ഖ​രി​ച്ച്‌ 72 മ​ണി​ക്കൂ​റു​ക​ള്‍​ക്ക് ശേ​ഷം മാ​ത്ര​മേ കെ​ട്ടു​ക​ള്‍ തു​റ​ക്കാ​വൂ. തു​പ്പ​ല്‍ കൊണ്ട് ക​ട​ലാ​സ് എ​ണ്ണു​ക​യോ മ​റ്റോ ചെ​യ്യ​രു​ത്.

വ്യ​ക്തി​ഗ​ത വ​സ്തു​ക്ക​ളോ മ​റ്റു​പ​ക​ര​ണ​ങ്ങ​ളോ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥ​ക​ള്‍ പ​ര​സ്പ​രം പ​ങ്ക് വെ​ക്കാ​ന്‍ പാ​ടി​ല്ല. കം​പ്യൂ​ട്ട​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ഓ​ണ്‍ലൈ​ന്‍ പ​രീ​ക്ഷ​ക​ള്‍​ക്ക് മു​ന്നോ​ടി​യാ​യി ക​ന്പ്യൂ​ട്ട​റു​ക​ള്‍ ആ​ല്‍​ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ മി​ശ്രി​തം കൊ​ണ്ട് പ​രീ​ക്ഷ​യ്ക്കു മു​ന്‍​പും ശേ​ഷ​വും അ​ണു​വി​മു​ക്ത​മാ​ക്ക​ണം.

പ​രീ​ക്ഷ ഹാ​ളി​ല്‍ നീ​റ്റ് 2020 അ​ഡ്മി​റ്റ് കാ​ര്‍​ഡ്, എ ​ഫോ​ര്‍ സൈ​സി​ലു​ള്ള സ്വ​യം സാ​ക്ഷ്യ​പ​ത്രം, പാ​സ്പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ, 50 മി​ല്ലി ലി​റ്റ​ര്‍ ഹാ​ന്‍​ഡ് സാ​നി​റ്റൈ​സ​ര്‍, സു​താ​ര്യ​മാ​യ വാ​ട്ട​ര്‍ ബോ​ട്ടി​ല്‍, മാ​സ്കും ഗ്ലൗ​സും, ഭി​ന്ന​ശേ​ഷി​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​നു​ബ​ന്ധ രേ​ഖ​ക​ളും എന്നിവയാണ് അ​നു​മ​തി​യു​ള്ള വ​സ്തു​ക്ക​ള്‍.

ഹാ​ന്‍​ഡ് ബാ​ഗ്, സ്മാ​ര്‍​ട് ഫോ​ണ്‍, സ്മാ​ര്‍​ട്ട് വാ​ച്ച്‌, ആ​ഭ​ര​ണ​ങ്ങ​ള്‍, തൊ​പ്പി എ​ന്നി​വ​യ്ക്ക് അ​നു​മ​തി​യി​ല്ല.