തനിക്ക് വിഷാദരോഗമില്ല, 80 ആം വയസ്സിലല്ലേ , ആ ബുദ്ധിമുട്ടേയുള്ളൂ : പെലെ

റിയോ ഡി ജനിറോ : താൻ വിഷാദരോഗിയായെന്ന മകന്റെ പ്രസ്താവനയെത്തള്ളി ഫുടബോൾ ഇതിഹാസം പെലെ. തനിക്ക് വിഷാദരോഗമില്ല ,80 ആം വയസ്സിലല്ലേ , പ്രായത്തിന്റേതായ ബുദ്ധിമുട്ടേയുള്ളൂ, പെലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

”ഞാന്‍ സുഖമായിരിക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ അതിന്റേതായ രീതിയില്‍ സ്വീകരിക്കുന്ന രീതി തുടരും. എനിക്ക് നല്ല ദിവസവും മോശം ദിവസവും ഉണ്ടാവാറുണ്ട്. എന്റെ പ്രായത്തിലുള്ളവര്‍ക്കെല്ലാം അത് സാധാരണമാണ്. അതിനെ കുറിച്ചോര്‍ത്ത് തെല്ലും ആശങ്കയില്ല. എനിക്ക് ആത്മവിശ്വാസവും ദൃഢനിശ്ചയവുമുണ്ട്”, ഈ ഒക്ടോബറില്‍ 80 വയസ് തികയുന്ന പെലെ വ്യക്തമാക്കി.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ബ്രസീലിന്റെ ഫുട്ബോള്‍ ഇതിഹാസം പെലെ ഏകാകിയും വിഷാദരോഗിയുമായി മാറിയെന്ന് മകന്‍ എഡീഞ്ഞോ വെളിപ്പെടുത്തിയത്. മോശം ആരോഗ്യസ്ഥിതിയാണ് പെലെയെ വിഷാദരോഗത്തിലേക്ക് നയിച്ചതെന്നും എഡീഞ്ഞോ പറഞ്ഞിരുന്നു. ബ്രസീലിയന്‍ മാധ്യമം ‘ടിവി ഗ്ലോബോ’യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എഡീഞ്ഞോ.