ഐസിഎസ്‌ഇ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഐസിഎസ്‌ഇ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കി. എന്നാല്‍ മുന്‍നിശ്ചയിച്ച പ്രകാരം ഏപ്രില്‍ 16-ന് തന്നെ ഐഎസ്‌സി പന്ത്രണ്ടാംതരം പരീക്ഷകള്‍ ആരംഭിക്കും.

രാജ്യവ്യാപകമായി കോവിഡ് കുതിച്ചുകയറുകയും മാതാപിതാക്കളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നുമുള്ള അഭ്യര്‍ത്ഥനകള്‍ ലഭിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ (സി‌എസ്‌സി‌ഇ) പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവച്ചിരുന്നു.

വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷിതത്വത്തിനും ക്ഷേമത്തിനുമാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് പരീക്ഷ റദ്ദാക്കിക്കൊണ്ട് പ്രിന്‍സിപ്പല്‍മാര്‍ക്കയച്ച സര്‍ക്കുലറില്‍ കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് വ്യക്തമാക്കി.

ഐ‌എസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ക്ക് പുതിയ തീയതികള്‍ ജൂണില്‍ പ്രഖ്യാപിക്കുമെന്ന് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി പിന്നീട് പരീക്ഷകള്‍ നടത്തുമ്ബോള്‍, പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ ഒഴിവാക്കാന്‍ അനുവാദം നല്‍കി.