യുഡിഎഫ് ആവശ്യപ്പെട്ടാല്‍ മദ്ധ്യസ്ഥതക്ക് തയ്യാറാണ് മുസ്ലിം ലീഗ്

മലപ്പുറം : കേരളാ കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ യുഡിഎഫ് ആവശ്യപ്പെട്ടാല്‍ മദ്ധ്യസ്ഥതക്ക് തയ്യാറാണ് മുസ്ലിം ലീഗ്. ജോസ് കെ മാണിക്ക് മുന്നില്‍ വാതില്‍ കൊട്ടിയടച്ചുവെന്ന് യുഡിഎഫില്‍ ആരും പറഞ്ഞിട്ടില്ല. കേരള കോണ്‍ഗ്രസ്‌ വിഷയത്തില്‍ മുസ്ലീം ലീഗ് എല്ലാ ചര്‍ച്ചയും നടത്തി കഴിഞ്ഞു. യുഡിഎഫ് ചുമതലപെടുത്തിയാല്‍ ഇനിയും ചര്‍ച്ച തുടരുന്നതാണ്. ജോസ് കെ.മാണിയെ മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേ സമയം പിജെ ജോസഫിന് രാഷ്ട്രീയ അഭയം കൊടുത്തതാണ് തെറ്റായിപ്പോയതെന്നും പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ജോസ് കെ മാണി പ്രതികരിച്ചു.കള്ള പ്രചരണം നടത്തുന്നതില്‍ ജോസ് കെ മാണി വിദഗ്ദന്‍’, പുറത്തു പോയത് യുഡിഎഫിന് ഗുണമെന്ന് പിജെ ജോസഫും പറഞ്ഞു

യുഡിഎഫിനെ പടുത്തുയര്‍ത്തുന്നതില്‍ 38 വര്‍ഷക്കാലം കെഎം മാണിക്ക് നിര്‍ണായക പങ്കുണ്ട്. ആ കെ എം മാണിയെയാണ് പുറത്താക്കിയത്. യുഡിഎഫുമായുണ്ടായിരുന്നത് ഹൃദയബന്ധമായിരുന്നു. ഒരു കാരണവുമില്ലാതെ ആ ഹൃദയ ബന്ധം മുറിച്ച്‌ മാറ്റി. ഒരു തദ്ദേശ സ്ഥാപനത്തിലെ പദവിക്ക് വേണ്ടി മുന്നണി രൂപീകരിക്കാന്‍ കൂടെ നിന്ന പാര്‍ട്ടിയെ പുറത്താക്കിയെന്നും ജോസ് പ്രതികരിച്ചു.