പാലക്കാട് വണ്ടിത്താവളത്ത് ബൈക്കപകടത്തിൽ മൂന്നു മരണം

പാലക്കാട്: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വണ്ടിത്താവളം – തത്തമംഗലം റോഡിലെ ചുള്ളിപെരുക്കമേട്ടിലാണ് അപകടം നടന്നത്. പട്ടഞ്ചേരി ചേരിങ്കല്‍ വീട്ടില്‍ രഘുനാഥന്‍ (34), വണ്ടിത്താവളം അലയാര്‍ കണ്ണപ്പന്റെ മകന്‍ (കാര്‍ത്തിക്), തൃശൂര്‍ പോര്‍ക്കളം മൂര്‍ക്കത്ത് വീട്ടില്‍ അജിത്ത് എന്നിവരാണ് മരിച്ചത്.

വണ്ടിത്താവളം പട്ടഞ്ചേരി വേലായുധന്റെ മകന്‍ ദിനേശ് (32), തൃശൂര്‍ കുന്നംകുളം വേണുവിന്റെ മകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സമീപവാസികളും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. മരിച്ച രഘുനാഥന്‍ പാലക്കാട് – മീനാക്ഷിപുരം റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറാണ്. ശനിയാഴ്ച രാത്രി പത്തു മണിയോടെ ആയിരുന്നു അപകടം.