കോവിഡ് ലോകത്തെ 80 വര്‍ഷം പിന്നോട്ടാക്കുമെന്ന് IMF ഉം ലോകബാങ്കും

ന്യൂയോർക്ക് : കോവിഡ് ലോകത്തെ 80 വര്‍ഷം പിന്നോട്ടാക്കുമെന്ന് ലോകബാങ്കും രാജ്യാന്തര നാണയ നിധിയും ( IMF ) വിലയിരുത്തുന്നു. കൊറോണ വൈറസ് മൂലം പടര്‍ന്ന മഹാമാരി കാരണം ലോകത്തെ സാമ്പ ത്തിക സ്ഥിതി അത്യധികം വഷളാകും. ഇത് മൂലം ലോക സമ്പദ് വ്യവസ്ഥ 80 വര്‍ഷം പിന്നിലെ അവസ്ഥയിലേക്ക് കുറയും. ഇത് ആഗോള തലത്തില്‍ തന്നെ അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ഇരു സാമ്പത്തിക സ്ഥാപനങ്ങളുടെയും കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു.

കഠിനമായ സാമ്പത്തിക കുഴപ്പത്തെ തുടര്‍ന്ന് ലോകത്തൊട്ടാകെ ദാരിദ്ര്യവും പട്ടിണിയും വര്‍ദ്ധിക്കും. ഒരു പ്രത്യേക രാജ്യമെന്നോ പ്രദേശമെന്നോ വ്യത്യാസമില്ലാതെ പട്ടിണിയുടെ വര്‍ദ്ധനവ് ലോകവ്യാപകമാകും. സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വം കൂടുതല്‍ വര്‍ദ്ധിപ്പിക്കും.സാമ്പത്തിക വളര്‍ച്ചയിലൂടെ കൈവരിച്ച ദീര്‍ഘകാല ഗുണഫലങ്ങള്‍ക്കൊക്കെ തിരിച്ചടിയാകും.മഹാമാരി ലോകത്തെ എട്ട് ദശകം മുമ്പുണ്ടായിരുന്ന സാമ്പത്തിക സ്ഥിതിയിലേക്ക് നയിക്കുമെന്ന് ഇരു ധനകാര്യ സ്ഥാപനങ്ങളും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് വികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും എല്ലാം ഒരുപോലെ ബാധിക്കും. ലോകത്തൊട്ടാകെ ദാരിദ്ര്യവും അസമത്വവും വര്‍ധിക്കുമെന്ന് അവര്‍ പ്രസ്താവനയിലും വ്യക്തമാക്കുന്നുണ്ട്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍, നിയന്ത്രണങ്ങള്‍, നിലവിലും തുടരുന്ന അനിശ്ചിതാവസ്ഥ എന്നിവയൊക്കെ, മുതല്‍മുടക്ക്, നിക്ഷേപം, വ്യാപാരം, പണമയക്കല്‍, എന്നിവയുടെ തോത് കുത്തനെ ഇടിഞ്ഞു. നിരവധി ജോലി ഇല്ലാതായി, അനവധി തൊഴില്‍ രഹിതരുണ്ടായി, മാനവവിഭവശേഷി നഷ്ടമായി. ഭക്ഷ്യ, ഔഷധ വിതര ശൃംഖലയ്ക്ക് കനത്ത സമ്മര്‍ദ്ദവും ഞെരുക്കുവും നേരിടേണ്ടിവന്നു, കുട്ടികള്‍ സ്കൂളിന് പുറത്തായി. ഇങ്ങനെ വിവിധങ്ങളായ പ്രതിസന്ധികളിലൂടെ ലോകം കടന്നുപോകുന്നത്.

മഹാമാരി കാരണ ആരോഗ്യപ്രശ്നങ്ങള്‍ക്ക് അപ്പുറം സൃഷ്ടിക്കപ്പെടുന്ന പ്രശ്നങ്ങള്‍ മനുഷ്യരുടെ മുന്നില്‍ പുതിയ പ്രതിസന്ധികളുയര്‍ത്തും. ഇതുകാരണം വൈരുദ്ധ്യങ്ങളം അക്രമവുംവര്‍ധിക്കും. അപകടകരമായ രീതിയില്‍ കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.

സാമ്പത്തിക പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിക്കുക ദുര്‍ബല ജനവിഭാഗങ്ങളെയായിരിക്കും. സ്ത്രീകള്‍, സ്ത്രീകള്‍ മുന്നോട്ട് കൊണ്ടുപോകുന്ന കുടുംബങ്ങള്‍, യുവാക്കള്‍, വൃദ്ധര്‍, അഭയാര്‍ത്ഥികള്‍, പുറന്തള്ളപ്പെട്ടവര്‍ എന്നിവരെയായിരിക്കും ഈ കാലഘട്ടം ഏറ്റവും ഗുരുതരമായി ബാധിക്കുകയെന്നും ഈ ധനകാര്യ സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നു.

ലിംഗ അസമത്വം കൂടുതല്‍ രൂക്ഷമാക്കുകയും പെണ്‍കുട്ടികള്‍ നേടിയെടുത്ത നേട്ടങ്ങളൊക്കെ അപകടത്തിലാക്കുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു.