ഇന്ത്യക്ക് ബാറ്റിംഗ്, 25 ഓവറിൽ 77 / 1

പൂനെ : ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട്ട് കോഹ്ലി ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ടെസ്റ്റിൽ ബാറ്റിംഗ് തെരഞ്ഞെടുത്തു .25 ആം ഓവർ ബാറ്റിംഗ് പുരോഗമിക്കുമ്പോൾ ഇന്ത്യ 77 / 1 എന്ന നിലയിലാണ് . 25 ഓവറിനു ശേഷം കളി ഉച്ചഭക്ഷണത്തിനായി നിർത്തിവച്ചു .

പൂനയിലെ ചൂടും പിച്ചും പരിഗണിച്ചു ഒരു ബാറ്റിസ്‌മെൻ കുറച്ചുകൊണ്ട് ഉമേഷ് യാദവിനെ ടീമിൽ ഉൾപ്പെടുത്തി.പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ട് ബാറ്റിംഗ് പിച്ചാണ്.അവിടെ വൃദ്ധിമാൻ സാഹ ഉൾപ്പെടെ ആറു ബാറ്റ്‌സ്‌മാന്മാരും കൂടെ അശ്വിൻ, ജഡേജ എന്നിവരുടെ ബാറ്റിംഗ് മികവും ഉപയോഗിക്കുക, ഫാസ്റ്റ് ബൗളർമാർ മൂന്നു പേരെ കളത്തിലിറക്കുക എന്ന തന്ത്രമാണ് ടീം മനേജ്മെന്റ് ഉപയോഗിക്കുന്നത് .

ഇന്ത്യൻ ബാറ്റിംഗ് ഓർഡർ : രോഹിത് ശർമ്മ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട്ട് കോഹ്ലി, അജിങ്ക്യ രഹാനെ, വൃദ്ധിമാൻ സാഹ, രവീന്ദ്ര ജഡേജ ,രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ് .

ദക്ഷിണാഫ്രിക്കയാകട്ടെ ഡെയ്ൻ പെഡിറ്റിന് പകരം ആന്റിച് നോർജെയെ ടീമിൽ ഉൾപ്പെടുത്തി.

14 റൺസെടുത്ത രോഹിത് ശർമ്മയാണ് റബാഡയുടെ പന്തിൽ പുറത്തായ ബാറ്റ്‌സ്‌മെൻ . 34 റൺസുമായി മായങ്ക് അഗർവാളും 19 റൺസുമായി ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ