ഇറ്റാലിയന്‍ ലീഗായ സീരി A യിൽ ഇന്റര്‍ മിലാന്‍ കിരീടത്തിന് അരികിൽ

ക്രോട്ടൺ : ഇറ്റാലിയന്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട ഗോളുകള്‍ക്ക് ഇന്റര്‍ മിലാന്‍ ക്രോട്ടോണിനെ തോല്‍പ്പിച്ചതോടെ ഇന്റര്‍ മിലാന്‍ കിരീടത്തിന് ഒരു പോയിന്റ് മാത്രം അകലെ എത്തിയിരിക്കുകയാണ്.

രണ്ടാം പകുതിയില്‍ ആയിരുന്നു രണ്ടു ഗോളുകളും പിറന്നത്. 69ആം മിനിറ്റിൽ എറിക്സണ്‍ ആണ് ലീഡ് നല്‍കിയത്. ലുകാകുവിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു എറിക്സണ്‍ ഗോള്‍ അടിച്ചത്. 90ആം മിനിറ്റിൽ ഹകിമി ആണ് വിജയം ഉറപ്പിച്ച രണ്ടാം ഗോള്‍ നേടിയത്.

ഈ വിജയത്തോടെ ഇന്റര്‍ മിലാന് 34 മത്സരങ്ങളില്‍ നിന്ന് 82 പോയിന്റായി. 68 പോയിന്റുമായി നില്‍ക്കുന്ന അറ്റലാന്റയ്ക്ക് മാത്രമേ ഇനി ഇന്റര്‍ മിലാനൊപ്പം എത്താന്‍ ആവുകയുള്ളൂ. നാളെ സസുവോളയെ ആണ് അറ്റലാന്റ നേരിടേണ്ടത്.