IPL: ഇൻഡോറിൽ വീണ്ടും വാതുവയ്‌പ്പുസംഘം അറസ്റ്റിൽ

ഇന്‍ഡോര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരങ്ങളില്‍ വാതുവെയ്പ്പ് നടത്തിയ കേസില്‍ ഒന്‍പത് പേര്‍ കൂടി അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് ഇവരെ പിടികൂടിയത്.കഴിഞ്ഞയാഴ്ചയാണ് ഇൻഡോറിലെ രജീന്ദർ നഗറിൽ നിന്നും വാതുവെയ്പ്പ് നടത്തിയ 12 പേർ അറസ്റ്റിലായത്.

ഇ​വ​രി​ല്‍ നി​ന്നും അ​ഞ്ച് ല​ക്ഷം രൂ​പ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പ്രതികള്‍ കൂടിക്കാഴ്‌ച നടത്തുന്നത് സംബന്ധിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.