IPL: ഷാർജയിൽ RCB ക്കെതിരെ KXIP ക്ക് എട്ടുവിക്കറ്റ് ജയം

ഷാർജ: റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കിംഗ്സ് ഇലവന്‍ പഞ്ചാബിനു തകര്‍പ്പന്‍ ജയം. 172 റണ്‍സിന്‍്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് അവസാന പന്തിലാണ് ജയിച്ചത്. 8 വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്സിനെ തകര്‍ത്ത കിംഗ്സ് ഇലവന്‍ സീസണിലെ രണ്ടാം ജയവും സ്വന്തമാക്കി. കിംഗ്സ് ഇലവന്‍്റെ സീസണിലെ ആദ്യ ജയവും ബാംഗ്ലൂരിനെതിരെ തന്നെയായിരുന്നു. പഞ്ചാബിനായി ക്രിസ് ഗെയില്‍, ലോകേഷ് രാഹുല്‍ എന്നിവര്‍ അര്‍ദ്ധസെഞ്ചുറി തികച്ചു. മായങ്ക് അഗര്‍വാള്‍ 45 റണ്‍സ് നേടി പുറത്തായി. 61 റണ്‍സെടുത്ത രാഹുലാണ് പഞ്ചാബിന്റെ ടോപ്പ് സ്കോറര്‍.

ഐപിഎല്ലില്‍ ‘യൂണിവേഴ്‌സ് ബോസ്’ വീണ്ടും അവതരിക്കുന്ന കാഴ്ചയായിരുന്നു ഇന്നലെ ഉണ്ടായത് . തന്‍റെ മുന്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനായി ഗെയ്‌ല്‍ സിക്സര്‍ പൂരത്തിന് തുടക്കമിട്ടപ്പോള്‍ കൈവരിച്ചത് അപൂര്‍വ റെക്കോര്‍ഡ് നേട്ടമാണ് . ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ മറ്റൊരു താരത്തിന് ചിന്തിക്കാന്‍ സാധികാത്ത നേട്ടമാണ് ഗെയ്‌ല്‍ നേടിയെടുത്തത് .

ടി20 ക്രിക്കറ്റില്‍ ബൗണ്ടറിയിലൂടെ മാത്രം 10000 റണ്‍സ് നേടിയ ആദ്യ താരമായി മാറിയിരിക്കുകയാണ് വിന്‍ഡീസ് വെടിക്കെട്ടുവീരന്‍ സാക്ഷാല്‍ ഗെയ്‌ല്‍ . ഇതില്‍ 1027 ഫോറുകളും 982 സിക്‌സുകളും ഉള്‍പ്പെടുന്നു. വിന്‍ഡീസിന്‍റെ തന്നെ കീറോണ്‍ പൊള്ളാര്‍ഡും പാകിസ്ഥാന്‍റെ ഷൊയ്‌ബ് മാലിക്കും മാത്രമാണ് ടി20യില്‍ പതിനായിരം റണ്‍സ് തികച്ച മറ്റ് താരങ്ങള്‍ എന്നറിയുമ്ബോള്‍ ബൗണ്ടറികളിലൂടെ മാത്രം പതിനായിരം ക്ലബിലെത്തിയത് ഗെയ്‌ലിലൂടെയാണ് .

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിനായി വണ്‍ഡൗണായാണ് ഗെയ്‌ല്‍ കളി തുടങ്ങിയത്. 25 പന്തില്‍ 45 റണ്‍സെടുത്ത മായങ്ക് അഗര്‍വാള്‍ പുറത്തായ ശേഷമായിരുന്നു ഗെയ്‌ല്‍ എത്തുന്നത് . 19.5 ഓവറില്‍ റണ്ണൗട്ടാകുമ്ബോള്‍ 45 പന്തില്‍ അഞ്ച് സിക്‌സും ഒരു ഫോറും സഹിതം യൂണിവേഴ്‌സ് ബോസിന്‍റെ പേരില്‍ 53 റണ്‍സുണ്ടായിരുന്നു . മത്സരം പഞ്ചാബ് എട്ട് വിക്കറ്റിന് ജയിക്കുകയുണ്ടായി. 49 പന്തില്‍ പുറത്താകാതെ 61 റണ്‍സെടുത്ത കെ എല്‍ രാഹുല്‍ പ്ലേയര്‍ ഓഫ് ദ് മാച്ച്‌ ആവുകയുമുണ്ടായി .

കിംഗ്സ് ഇലവന്‍ പഞ്ചാബ് ഓപ്പണര്‍മാരുടെ 78 റണ്‍സ് കൂട്ടുകെട്ട് തകര്‍ക്കുമ്പോള്‍ യുജുവേന്ദ്ര ചാഹൽ ബാംഗ്ലൂരിന് മത്സരത്തില്‍ വലിയൊരു ബ്രേക്ക്ത്രൂ ആണ് നല്‍കിയത്. 25 പന്തില്‍ 45 റണ്‍സ് നേടി അപകടകാരിയായി മാറുകയായിരുന്ന മയാംഗ് അഗര്‍വാളിനെ പുറത്താക്കിയപ്പോള്‍ ചാഹൽ മറ്റൊരു നാഴികക്കല്ല് കൂടിയാണ് സ്വന്തമാക്കിയത്.ടി20 ക്രിക്കറ്റില്‍ 200 വിക്കറ്റ് നേടുന്ന താരം ആയി മാറുകയായിരുന്നു ചാഹൽ .

ഇന്നലെ ജയിച്ചെങ്കിലും ആകെ 8 മത്സരങ്ങളിൽ നിന്നും കേവലം രണ്ടുജയവുമായി 4 പോയിന്റ് മാത്രം നേടി പോയിന്റ് പട്ടികയിൽ പഞ്ചാബ് എട്ടാം സ്ഥാനത്താണ്