കർണാടക മുൻ ഉപമുഖ്യമന്ത്രിയുടെ വീട്ടിലും ആദായനികുതി റെയ്‌ഡ്‌

ബാംഗ്ലൂർ : കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വരയുടെ വീട്ടിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളേജിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. പരമേശ്വരയുമായി ബന്ധപ്പെട്ട 30 സ്ഥലങ്ങളില്‍ റെയഡ് നടന്നുവെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്. മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം മുന്‍ കേന്ദ്രമന്ത്രി ആര്‍.എല്‍. ജാലപ്പയുടെ ഉടമസ്ഥതയിലുള്ള കോലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും സ്ഥാപനങ്ങളിലും വസതിയിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിട്ടുണ്ട്.

റെയ്ഡിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു. റെയ്ഡുകള്‍ രാഷ്ട്രീയ താത്പര്യങ്ങളുടെ പുറത്തുള്ളതാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

തനിക്ക് റെയ്‌ഡിനെ ഭയമില്ല എന്ന് പരമേശ്വര മാധ്യമങ്ങളോട് പറഞ്ഞു