ജാമിയ വിദ്യാർത്ഥികളുടെ പാർലമെന്റ് മാർച്ചിൽ പോലീസ് മർദ്ദനം

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച്‌​ നടത്തിയ ജാമിയ മില്ലിയ ഇസ്​ലാമിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക്​ പൊലീസും മര്‍ദനം. പൊലീസ്​ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ 10 പെണ്‍കുട്ടികളെ ജാമിയ ഹെല്‍ത്ത്​ സെന്ററില്‍ പ്രവേശിപ്പിച്ചു.

ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും അടങ്ങുന്ന സമരക്കാര്‍ നടത്തിയ മാര്‍ച്ചാണ് പൊലീസ് തടഞ്ഞത്. ജാമിയ കോ ഓഡിനേഷന്‍ കമ്മിറ്റിയാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നും ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്‌​ട്രേ​ഷ​നും എ​തി​രേ​യാ​ണ് ജാ​മി​യ കോ-ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്.

ജാ​മി​യ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഏ​ഴാം നമ്പർ ഗേറ്റിൽ നി​ന്നു പു​റ​പ്പെ​ട്ട റാ​ലി ഓ​ഖ്‌​ല​യി​ലെ ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​ക്ക് സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞു. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ന്നേ​റാ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് പോ​ലീ​സ് തി​രി​ച്ച​ടി​ക്കാ​ന്‍ ലാ​ത്തി വീ​ശി​യ​ത്. ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു.