രജൗരിയിൽ പാക് ഷെല്ലാക്രമണത്തിൽ മലയാളി ജവാനു വീരമൃത്യു

രജൗരി : ജമ്മു കാശ്മീരിലെ രജൗരിയിൽ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ മലയാളി ജവാനു വീരമൃത്യു . കൊല്ലം അഞ്ചൽ വയലാ ആഷാ ഭവനിൽ അനീഷ് തോമസ് (36) ആണ് വീരമൃത്യു വരിച്ചത്. ഒരു മേജർ അടക്കം മൂന്ന് സൈനികർക്ക് പരിക്കേറ്റു. പ്രകോപനമില്ലാതെ ആയിരുന്നു പാക് സൈന്യത്തിന്റെ ആക്രമണം.

ഈ മാസം 25 നു കാശ്മീരിൽ നിന്നും അവധിക്ക് അനീഷ് നാട്ടിലെത്താനിരിക്കവെയാണ് വീരമൃത്യു.എമിലിയാണ് ഭാര്യ .ദമ്പതികൾക്ക് ഒരുമകളുണ്ട് , പേര് ഹന്ന.

മൃതദേഹം നാളെ (17-09-2020-വ്യാഴം) രാവിലെ പത്തു മണിയോടെ കൊല്ലത്ത് എത്തിച്ച് പൂർണ്ണ സൈനിക ബഹുമതികളോടെ മണ്ണൂർ മർത്തശ്മുനി ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കും.

സംസ്കാരസമയം സംബന്ധിച്ച കാര്യങ്ങൾ ജില്ലാ ഭരണകൂടം വൈകാതെ അറിയിക്കുമെന്ന് കൊല്ലം എംപി എൻ കെ പ്രേമചന്ദ്രൻ അറിയിച്ചു.