കൊറോണ വ്യാപനം: JEE മെയിന്‍ പരീക്ഷ മാറ്റിവെച്ചു

ന്യൂ ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജെഇഇ മെയിന്‍ പരീക്ഷ മാറ്റിവെച്ചു.

ഈ മാസം 24 മുതല്‍ നടക്കാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്.

ഏപ്രില്‍, മേയ് സെഷനുകളുടെ തിയ്യതികള്‍ ഒന്നിച്ച്‌ പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാല്‍ ട്വിറ്ററിലൂടെ അറിയിച്ചു.

മേയ് സെഷന്‍ പരീക്ഷയിലേക്കുള്ള രജിസ്ട്രേഷന്‍ തീയതിയും പിന്നീട് അറിയിക്കും.

പുതിയ വിവരങ്ങള്‍ അറിയാന്‍ എന്‍ടിഎ യുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാനാണ് നിര്‍ദേശം.

നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിയാണ് തീരുമാനം അറിയിച്ചത്.