ആന്‍റി-വൈറസ് മാക്കഫിയുടെ സൃഷ്ടാവ് ജോണ്‍ ഡേവിഡ് മാക്കഫി അറസ്റ്റിൽ

മാഡ്രിഡ് : ലോകപ്രശസ്ത കമ്പ്യൂട്ടർ ആന്‍റി-വൈറസായ മാക്കഫി സൃഷ്ടാവ് ജോണ്‍ ഡേവിഡ് മാക്കഫി സ്പെയിനില്‍ അറസ്റ്റിലായി . നികുതി വെട്ടിപ്പിന്‍റെ പേരിലാണ് അമേരിക്കന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ജസ്റ്റിസിന്‍റെ നിര്‍ദേശം അനുസരിച്ച്‌ ജോണ്‍ ഡേവിഡ് മാക്കഫിയെ സ്പാനീഷ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉടന്‍ തന്നെ അമേരിക്കയ്ക്ക് കൈമാറിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ .

ജോണ്‍ ഡേവിഡ് മാക്കഫിക്കെതിരെ അമേരിക്കന്‍ സെക്യുരിറ്റീസ് ആന്‍റ് എക്സേഞ്ച് കമ്മീഷനാണ് കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത് . സിവില്‍ ചാര്‍ജുകളാണ് മാക്കഫിക്കെതിരെ എടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മാക്കഫി തന്‍റെ പ്രശസ്തി ഉപയോഗിച്ച്‌ 23.1 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ പിരിച്ചെടുത്തുവെന്നാണ് പറയുന്നത് . എന്നാല്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപം എന്ന പേരില്‍ സ്വീകരിച്ച പണം തിരിച്ചുനല്‍കുന്ന വ്യവസ്ഥകള്‍ ഒന്നും തന്നെ അമേരിക്കയിൽ മാക്കഫി വ്യക്തമാക്കുകയുണ്ടായില്ല.

തന്‍റെ നിക്ഷേപവും സമ്പാദ്യവും വ്യക്തമാക്കാതെ ക്രിപ്റ്റോ കറന്‍സി കാണിച്ച്‌ അമേരിക്കന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ജസ്റ്റിസിന്‍റെ പേരിൽ മാക്കഫി നിക്ഷേപം പിരിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത് . മാക്കഫി മുന്നോട്ടുവച്ച ക്രിപ്റ്റോ കറന്‍സി നിക്ഷേപ പദ്ധതി തീര്‍ത്തും കബളിപ്പിക്കല്‍ ആയിരുന്നു എന്ന് അമേരിക്കന്‍ സെക്യുരിറ്റീസ് ആന്‍റ് എക്സേഞ്ച് കമ്മീഷന്‍ പറയുന്നു