ജോളിക്ക് ഉന്നതരായ പതിനൊന്നു പേരുമായി അടുത്ത ബന്ധം

വടകര : ജോളിക്ക് സമൂഹത്തിൽ ഉന്നതസ്വാധീനമുള്ള പതിനൊന്നിലധികം പേരുമായി അടുത്തബന്ധമെന്ന് പോലീസ് അന്വേഷണത്തിൽ തെളിയുന്നു.ഇവരെ ഉപയോഗിച്ചാണ് ജോളി കേസുകൾ ഒതുക്കുന്നതും സ്വത്തുക്കൾ വെട്ടിപ്പിടിക്കുന്നതും .

ഏത് പ്രശ്നങ്ങളുണ്ടെങ്കിലും പരിഹരിക്കാൻ പ്രാപ്തരായവരെയാണ് ജോളി കെണിയിൽപ്പെടുത്തി വശത്താക്കിയിരുന്നതെന്നാണ് അറിയുന്നത്. പതിനൊന്നിലധികം പേരുമായി ജോളിക്ക് അടുത്തബന്ധം ഉണ്ടായിരുന്നുവത്രേ. ഇതിൽ ചിലർക്ക് ജോളിയുടെ ചെയ്തികളെക്കുറിച്ചും അറിയാമായിരുന്നുവെന്നാണ് പൊലീസിന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുള്ളത്. ജോളിയുമായി അടുപ്പമുണ്ടായിരുന്നവരെ പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ച് വരികയാണ്. ചിലരെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും അവരുടെ മറുപടി എന്തായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

സൗന്ദര്യത്തിന് പ്രാധാന്യം നല്‍കിയിരുന്ന ജോളി മിക്കപ്പോഴും ബ്യൂട്ടി പാര്‍ലറില്‍ പോയിരുന്നു. എപ്പോഴും മേക്കപ്പ് ചെയ്ത് ഉടുത്തൊരുങ്ങിയായിരുന്നു നടപ്പ്. സമൂഹത്തിലെ ചില ഉന്നതരും ജോളിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്നാണ് വിവരം. ചില രാഷ്ട്രീയ നേതാക്കളും ജോളിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ദീര്‍ഘ നേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുക പതിവായിരുന്നു.

മൂന്ന് മൊബൈല്‍ ഫോണുകള്‍ ജോളിക്കുള്ളതായി വിവരമുണ്ട്. രാത്രി ഫോണില്‍ ദീര്‍ഘനേരം സംസാരിക്കുന്നതും പതിവായിരുന്നു. ചില ദിവസങ്ങളില്‍ രാത്രി രണ്ടുമണിവരെ ഫോണ്‍ വിളി നീണ്ടിരുന്നു.

വിവാഹത്തിനുശേശം ജോളി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ അവരുമായി ബന്ധം പുലർത്തിയിരുന്ന മറ്റൊരാളുതേടായിരുന്നു എന്ന് കണ്ടെത്തിയെന്ന് ഇന്നലെ രണ്ടാംഭർത്താവ് ഷാജു വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ ജോളിയുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഷാജു പറഞ്ഞിരുന്നു.