ജോസ് കെ മാണി നുണ പ്രചരിപ്പിക്കുന്നു: പിജെ ജോസഫ്

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ്​(മാണി) നേതാവ്​ ജോസ്​ കെ മാണിക്കെതിരെ കടുത്ത വിമര്‍ശനവുമായി​ പി.ജെ. ജോസഫ്​. ഒറ്റക്ക്​ നില്‍ക്കുമെന്ന ജോസ്​ കെ. മാണിയുടെ തീരുമാനത്തെ​ ജോസഫ്​ പരിഹസിച്ചു​. ഒറ്റക്ക്​ നിന്ന്​ ശക്തി തെളിയിക്കുന്നത്​ നല്ല കാര്യമാണെന്നും അതിനെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജോസഫ്​ ഗീബല്‍സിന്റെ കേരളത്തിലെ അനുയായിയാണ്​ ജോസ്​ കെ. മാണിയെന്നും അത്രയും നുണകളാണ്​ അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും​ പി.ജെ. ജോസഫ്​ ആരോപിച്ചു. പാല തെരഞ്ഞെടുപ്പില്‍ ജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെ നിർത്തിയില്ല എനിക്ക് ചിഹ്നം വേണ്ടെന്ന് സ്ഥാനാര്‍ത്ഥി തന്നെ പറഞ്ഞു. പാലായിലെ ഉദ്ഘാടനത്തിന് ജോസ് കെ മാണി ചിഹ്നം കെ.എം മാണിയാണെന്നും പറഞ്ഞു. അതിനര്‍ത്ഥം ചിഹ്നം വേണ്ടാ എന്നാണ്. ഇപ്പോള്‍ പറയുന്നത് പക്ഷേ ചിഹ്നം തന്നില്ലെന്നാണെന്നും പി.ജെ ജേസഫ് വിമര്‍ശിച്ചു.

ജോസ് കെ. മാണി വിരുദ്ധ വോട്ടുകളാണ് പാലായില്‍ മാണി സി കാപ്പനെ വിജയിപ്പിച്ചത്. പാലായില്‍ തന്നെ പരസ്യമായി കൂവി ആക്ഷേപിച്ചു. ജോസ് വിഭാഗം നേരത്തെ യു.ഡി.എഫ് മുന്നണി വിടാന്‍ തീരുമാനിച്ചിരുന്നു. വലിയ ഒരു വിഭാഗം ആളുകള്‍ ജോസ് കെ മാണിയെ വിട്ട് തിരിച്ച്‌ വരും. ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയറിയിച്ച്‌ ധാരാളം ആളുകള്‍ ബന്ധപ്പെടുന്നുണ്ട്. ജോസ് കെ മാണി പുറത്തു പോയത് യു.ഡി.എഫിന് നല്ല രീതിയില്‍ ഗുണം ചെയ്യുമെന്നും പി.ജെ ജോസഫ് അവകാശപ്പെട്ടു.