ടൂറിനിൽ യുവന്റസിന്റെ ഗോൾ മഴ

ടൂറിന്‍: അനായാസ ജയവുമായി​ യുവന്‍റസ്​ ഇറ്റാലിയന്‍ ഫുട്​ബാള്‍ ലീഗില്‍ ഏഴ്​ പോയന്‍റ്​ ലീഡോടെ ഒന്നാം സ്​ഥാനം നിലനിര്‍ത്തി. സൂപ്പര്‍ താരം ക്രിസ്​റ്റ്യാനോ റൊാണാള്‍ഡോ സീസണിലെ 23ാം ഗോള്‍ സ്​കോര്‍ ചെയ്​ത മത്സരത്തില്‍ ലെച്ചെക്കെതിരെ 4-0ത്തിനായിരുന്നു യുവന്‍റസിന്‍െറ വിജയം.

പൗളോ ഡിബാല, ഗോണ്‍സാലോ ഹിഗ്വിന്‍, മതിയാസ്​ ഡിലിറ്റ്​ എന്നിവരും വിജയികള്‍ക്കായി സ്വന്തം മൈതാനത്തില്‍ ലക്ഷ്യം കണ്ടു​. ആദ്യ പകുതിയില്‍ ഫാബിയോ ലൂസിയോനി പുറത്തുപോയതോടെ​ 10 പേരുമായാണ്​ ലെച്ചെ മത്സരം പൂര്‍ത്തിയാക്കിയത്​.