കമലഹാസനും ഖുശ്‌ബുവിനും തമിഴ്‌നാട്ടിൽ കാലിടറുന്നു

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെണ്ണില്‍ അവസാനിക്കുമ്പോള്‍ താരങ്ങൾക്ക് കാലിടറുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്.

അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍ 400 വോട്ടുകള്‍ക്കാണ് പിന്നില്‍ നില്‍ക്കുന്നത്. തൗസന്റ് ലൈറ്റ്‌സ് നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയും ചലച്ചിത്ര നടിയുമായ ഖുശ്ബു സുന്ദറും പിന്നിലാണ്. കോയമ്പത്തൂര്‍ സൗത്തില്‍ മുന്നിട്ടുനിന്നിരുന്ന മക്കള്‍നീതിമയ്യം നേതാവ് രണ്ടാംഘട്ട വോട്ടെണ്ണല്‍ നടക്കുമ്പോള്‍ പിന്നിലാണ്. ഇവിടെ കോണ്‍ഗ്രസിന്റെ മയൂര്‍ ജയകുമാറാണ് മുന്നിട്ടുനില്‍ക്കുന്നത്.