കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഉടൻ

തിരുവനന്തപുരം: കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. ടി. ജലീല്‍ ആണ് ഫലപ്രഖ്യാപനം നടത്തുന്നത്. ജൂലൈ 16 നാണ് പ്രവേശന പരീക്ഷ നടത്തിയത്. പ്രവേശന പരീക്ഷയിലെ സ്കോര്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.

എഞ്ചിനീയറിം​ഗ് പരീക്ഷ എഴുതിയ 71742 പേരില്‍ 56599 പേരാണ് യോഗ്യത നേടിയത്. പ്ലസ്‌ ടു/ തത്തുല്യ പരീക്ഷയില്‍ ഫിസിക്സ്‌, കെമിസ്ട്രി, മാത്‍സ് എന്നിവയില്‍ ലഭിച്ച സ്കോറും പ്രവേശന പരീക്ഷയില്‍ ലഭിച്ച സ്കോറും തുല്യമായി പരിഗണിച്ചാണ് റാങ്ക് പട്ടിക പുറത്ത് വിടുന്നത്.