ടിപിയുടെ ജീവിക്കുന്ന ശബ്‌ദം നിയമസഭയിൽ മുഴങ്ങും: കെകെ രമ

വടകര: വടകരയില്‍ ജയിച്ചത് ടി.പി ചന്ദ്രശേഖരനെന്ന് കെ.കെ രമ. തന്റെ ജയത്തോടെ ടി.പി ചന്ദ്രശേഖരന്റെ ശബ്ദം നിയമസഭയില്‍ മുഴങ്ങുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി വോട്ടുകള്‍ ലഭിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടിയ രമ തനിക്ക് ഏറ്റവും കൂടുതല്‍ ലഭിച്ചത് സി.പി.എം വോട്ടുകളാണെന്നും വ്യക്തമാക്കി. വി.എസ് മുന്നോട്ടു വെച്ച രാഷ്ട്രീയത്തിന് ഇന്നും പ്രസക്തിയുണ്ട്. ടി.പി സ്മരണ കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോവുമെന്നും രമ കൂട്ടിച്ചേര്‍ത്തു.

സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ കൊലപാതക രാഷ്ട്രീയത്തിന് മുഖത്തേറ്റ അടിയാണ് വടകരയിലെ തന്റെ ജയമെന്നും കെകെ രമ പറഞ്ഞു