ദുബായ്: ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്സ്മാന്മാരില് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി മാറ്റമില്ലാതെ നാലാം സ്ഥാനത്ത് തുടരുന്നു. അതേസമയം ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും ഓരോ സ്ഥാനങ്ങള്‍ കയറി യഥാക്രമം ആറാം സ്ഥാനത്തും എട്ടാം സ്ഥാനത്തുമെത്തി. ന്യൂസിലന്‍ഡ് നായകന് കേന് വില്യംസണാണ് ഒന്നാം സ്ഥാനത്ത്.

ആസ്ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്തും മാര്‍നസ് ലബുഷെയ്നുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ബൗളര്‍മാരില്‍ ഇന്ത്യന്‍ താരങ്ങളായ ആര്.അശ്വിനും ജസ്പ്രീത് ബുംറയും എട്ടും ഒമ്പതും സ്ഥാനങ്ങളിലായി തുടരുകയാണ്. ആസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് ഒന്നാമത്.
ഓസ്ട്രേലിയയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന് ചേതേശ്വര്‍ പൂജാരയ്ക്കു സ്ഥാനക്കയറ്റം ലഭിച്ചു. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതുക്കിയ ബാറ്റ്സ്മാന്മാരുടെ ടെസ്റ്റ് റാങ്കിങ്ങില്‍ ആറാം സ്ഥാനക്കാരനാണു പൂജാര.
ടെസ്റ്റ് ടീമിന്റെ താല്‍ക്കാലിക നായകനായ അജിന്‍ക്യ രഹാനെയും മുന്നേറി. മന്ദഗതിക്ക് ഏറെ വിമര്‍ശനം നേരിട്ടിരുന്ന പൂജാര ഗാബയില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യയെ ജയത്തിലേക്കു നയിച്ചു. ഓസീസ് പേസര്‍മാരുടെ കുത്തിയുയര്‍ന്ന പന്തുകള്‍ തലയിലും അടിക്കടി വിരലുകളിലും കൊണ്ടെങ്കിലും വേദന കടിച്ചമര്‍ത്തിയ പൂജാര ക്ഷമയോടെ ക്രീസില്‍നിന്നു.
പാകിസ്താന് നായകന് ബാബര്‍ അസമിനെ മറികടന്നാണ് ഇന്ത്യന്‍ താരം ആറിലെത്തിയത്. 760 റേറ്റിങ് പോയിന്റാണു പൂജാര നേടിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്ത് 13 ആം സ്ഥാനത്തും രോഹിത് ശര്‍മ 18-ആം സ്ഥാനത്തും തുടര്‍ന്നു.
ഒന്നാം ടെസ്റ്റിനു ശേഷം നാട്ടിലേക്കു മടങ്ങിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി (862 പോയിന്റ്) നാലാം സ്ഥാനത്തു തുടരുകയാണ്. അജിന്‍ക്യ രഹാനെ ഒരു സ്ഥാനം കയറി എട്ടിലെത്തി. ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണ് 919 റേറ്റിങ് പോയിന്റുമായി ഒന്നാം സ്ഥാനത്തു തുടര്‍ന്നു. ഓസ്ട്രേലിയന്‍ മുന്‍ നായകന് സ്റ്റീവ് സ്മിത്ത് 891 റേറ്റിങ് പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഓസ്ട്രേലിയയുടെ തന്നെ മാര്‍നസ് ലാബുഷാനെ 878 റേറ്റിങ് പോയിന്റുമായി കോഹ്ലിക്കു മുന്നിലാണ്. ഇംഗ്ലണ്ട് നായകന് ജോ റൂട്ട് (823) അഞ്ചാം സ്ഥാനം നിലനിര്‍ത്തി. ശ്രീലങ്കയ്ക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയില്‍ ജോ റൂട്ട് ഇരട്ട സെഞ്ചുറിയടിച്ചിരുന്നു.
ബൗളര്‍മാരില്‍ ഓഫ് സ്പിന്നര്‍ ആര്. അശ്വിന് എട്ടാം സ്ഥാനവും പേസര്‍ ജസ്പ്രീത് ബുംറ ഒന്‍പതാം സ്ഥാനവും നിലനിര്‍ത്തി. ഓസ്ട്രേലിയയുടെ പേസര്‍ പാറ്റ് കുമ്മിന്‍സ് ഒന്നാം സ്ഥാനത്തു തുടര്‍ന്നു. ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടാമതും ന്യൂസിലന്‍ഡിന്റെ നീല്‍ വാഗ്നര്‍ മൂന്നാമതുമാണ്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജയും അശ്വിനും യഥാക്രമം മൂന്നും ആറും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സാണ് ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാമന്.