വ്യാജ ബിരുദം ; സ്വപ്നസുരേഷിനെതിരെ കേരളാ പോലീസ് കേസെടുത്തു

തിരുവനന്തപുരം : സ്വപ്ന സുരേഷിനെതിരെ വീണ്ടും കേസ്. ജോലിക്കായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. സ്പെയസ് പാര്‍ക്ക് ഓപ്പറേഷന്‍ മാനേജര്‍ തസ്തികക്കു വേണ്ടിയാണ് വ്യാജരേഖ നല്‍കിയത്.

അതേസമയം, സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ വാങ്ങി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഒരാഴ്ചത്തേക്കാണ് എന്‍ഐഎ പ്രത്യേക കോടതി കസ്റ്റഡിയില്‍ വിട്ടത്. ദേശീയ അന്വേഷണ ഏജന്‍സി ഓഫീസിലെത്തിക്കുന്ന പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. നിര്‍ണ്ണായക മൊഴികളും തെളിവുകളുമാണ് എന്‍ഐഎ പ്രതീക്ഷിക്കുന്നത്.