KSEB നൽകുന്ന സബ്‌സിഡി ഔദാര്യമല്ല, ELECTRICITY REGULATORY COMMISSION നാണ് നൽകുന്നത്

കളമശ്ശേരി : കേരളസർക്കാരിന്റെ ഉപഭോതാക്കൾക്കുള്ള വൈദ്യുത സബ്‌സിഡി കേന്ദ്രത്തിൽ നിന്നുള്ള ആനുകൂല്യം ഉപഭോക്താവിന് നൽകണമെന്ന കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ ( CENTRAL POWER MINISTRY) കർശന നിർദേശത്തെത്തുടർന്ന് .ഇതുസംബന്ധിച്ചു ELECTRICITY REGULATORY COMMISSION നു KSEB യുടെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പ്ലാനിംഗ് ഇക്കഴിഞ്ഞ ജൂൺ 10 നു നൽകിയ അപേക്ഷയിന്മേൽ തീർപ്പുണ്ടായ ശേഷമാണ് ഉപഭോതാക്കൾക്കുള്ള വൈദ്യുത സബ്‌സിഡി KSEB പ്രഖ്യാപിച്ചത് ,ആ അപേക്ഷയുടെ പൂർണ്ണരൂപം ഞങ്ങൾ പുറത്തുവിടുന്നു.

നിലവില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലില്‍ ലഭിക്കുന്ന സബ്‌സിഡികള്‍ KSEB പ്രഖ്യാപിച്ചവ ഇങ്ങനെ യാണ് , KSEB നൽകിയ പത്രക്കുറിപ്പിൽ പറയുന്ന എട്ടു വിധത്തിലുള്ള സബ്‌സിഡികൾ :

S 1. ദ്വൈമാസ ഉപയോഗം 40 യൂണിറ്റോ അതില്‍ താഴെയോ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡ് ഉള്ളവര്‍ക്ക് വൈദ്യുതി സൗജന്യമാണ്. ഈ വിഭാഗത്തിന് 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച ബില്ലുകളില്‍ അവരുടെ ഉപയോഗം എത്രയായാലും അത് സബ്സിഡിയായി കണക്കാക്കി പണം അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്

S2. ദ്വൈമാസ ഉപയോഗം 80 യൂണിറ്റോ അതില്‍ താഴെയോ ഉള്ള 1000 വാട്സില്‍ താഴെ കണക്റ്റഡ് ലോഡുള്ള ബി പി എല്‍ ഉപഭോക്താക്കള്‍ക്ക് 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച ബില്ലുകളില്‍, അവരുടെ ഉപയോഗം എത്രയായാലും നിലവില്‍ ലഭിച്ചിരുന്ന 1.50 രൂപ/ യൂണിറ്റ് എന്ന നിരക്കില്‍ത്തന്നെ വൈദ്യുതി ചാര്‍ജ് കണക്കാക്കും.

S3. ശരാശരി പ്രതിമാസ ഉപയോഗം 50 യൂണിറ്റു വരെ വരുന്ന ഉപഭോക്താക്കള്‍ക്ക് 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച ബില്ലുകളില്‍ ശരാശരി ഉപയോഗം കണക്കാക്കിയുള്ള ബില്‍ തുകയെക്കാള്‍ അധികമായി വന്ന തുകയുടെ 50% സബ്സിഡിയായി നല്‍കും.

S4. ശരാശരി പ്രതിമാസ ഉപയോഗം 100 യൂണിറ്റു വരെ വരുന്ന ഉപഭോക്താക്കള്‍ക്ക് 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച ബില്ലുകളില്‍ ശരാശരി ഉപയോഗം കണക്കാക്കിയുള്ള ബില്‍ തുകയെക്കാള്‍ അധികമായി വന്ന തുകയുടെ 30% സബ്സിഡിയായി നല്‍കും

S5. ശരാശരി പ്രതിമാസ ഉപയോഗം 150 യൂണിറ്റു വരെ വരുന്ന ഉപഭോക്താക്കള്‍ക്ക് 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച ബില്ലുകളില്‍ ശരാശരി ഉപയോഗം കണക്കാക്കിയുള്ള ബില്‍ തുകയെക്കാള്‍ അധികമായി വന്ന തുകയുടെ 25% സബ്സിഡിയായി നല്‍കും.

S6. ശരാശരി പ്രതിമാസ ഉപയോഗം 150 യൂണിറ്റിനു മുകളില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച ബില്ലുകളില്‍ ശരാശരി ഉപയോഗം കണക്കാക്കിയുള്ള ബില്‍തുകയെക്കാള്‍ അധികമായി വന്ന തുകയുടെ 20% സബ്സിഡിയായി നല്‍കും.

S7. 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെയുള്ള ബില്‍ തുക കണക്കാക്കുമ്ബോള്‍, ലോക്ക് ഡൗണ്‍ കാലയളവിനു മുമ്ബുള്ള ഡോര്‍ ലോക്ക് അഡ്ജ്സ്റ്റ്മെന്റോ, മുന്‍ ബില്‍ കുടിശ്ശികയോ, മറ്റേതെങ്കിലും കണക്കില്‍ അടയ്ക്കാനുള്ളതോ ഒഴിവാക്കിയായിരിക്കും സബ്സിഡി തുക/ബില്‍ തുകയിലെ വ്യത്യാസം കണ്ടെത്തുക.

S8. അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് ലഭിച്ച സബ്സിഡി തുക ബില്ലിലും രസീതിലും വ്യക്തമായും പ്രത്യേകമായും രേഖപ്പെടുത്തി നല്‍കും.

S9. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച ബില്ലുകളുടെ തുക അടയ്ക്കാന്‍ പരമാവധി 5 പ്രതിമാസ തവണകള്‍ അനുവദിക്കും. ഇങ്ങനെ ലഭിച്ച ബില്ലുകളുടെ തുക ഒരുമിച്ചോ തവണകളായോ 31.12.2020 നുമുമ്ബ് അടയ്ക്കുന്ന പക്ഷം യാതൊരു പലിശയും ഈടാക്കുകയില്ല.

S10. സബ്സിഡി ലഭിക്കുന്ന തരത്തില്‍ ബില്ലിംഗ് സോഫ്റ്റ്‌വെയര്‍ പരിഷ്ക്കരിക്കുന്നതു വരെയുള്ള കാലയളവില്‍, 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലഭിച്ച ബില്ലുകളുടെ തുക അടയ്ക്കുന്നവര്‍ക്ക് ബില്‍ തുകയുടെ 70% അടയ്ക്കാന്‍ ഓപ്ഷന്‍ അനുവദിക്കും. സബ്സിഡി കണക്കാക്കിയതിനുശേഷം ബാക്കി വരുന്ന തുക യാതൊരു പിഴയും കൂടാതെ തൊട്ടടുത്ത ബില്ലിനൊപ്പം അടയ്ക്കാന്‍ അനുവദിക്കും.

ഇനി ELECTRICITY REGULATORY COMMISSION നു KSEB യുടെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പ്ലാനിംഗ് ഇക്കഴിഞ്ഞ ജൂൺ 10 നു നൽകിയ അപേക്ഷ ചുവടെ, ഈ അപേക്ഷ മുൻനിറുത്തി ഉപഭോക്താവിന് സബ്‌സിഡി നൽകാൻ KSEB നിർബന്ധിക്കപ്പെട്ടു എന്നതാണ് കാതലായ വിഷയം.