കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടി; പരിഹാസവുമായി കുണാല്‍ കമ്ര

മുംബൈ : ട്വിറ്ററിലുടെ വിദ്വേഷ പ്രചരണം നടത്തിയതിനെ തുടര്‍ന്ന്​ ​ ട്വിറ്റര്‍ അക്കൗണ്ട്​ നഷ്​ടമായ നടി കങ്കണ റണാവത്തിനെ ട്രോളി ഹാസ്യാവതാരന്‍ കുണാല്‍ കമ്ര. ‘സങ്കടം നിറഞ്ഞ’ സ്​മൈലികള്‍ക്കൊപ്പം ഫേസ്​ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന വിഡിയോയില്‍ കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട്​ സസ്​പെന്‍റ്​ ചെയ്​തതില്‍ ആഘോഷിക്കുന്ന ജനക്കൂട്ടത്തി​െന്‍റ ആരവമാണുള്ളത്​. വിഡിയേ സോഷ്യല്‍ മിഡിയയില്‍ വൈറലാണ്​.

മമത ബാനര്‍ജിയെ രാക്ഷസിയെന്ന് വിളിക്കുകയും വംശഹത്യക്ക് നേരിട്ടല്ലാതെ ആഹ്വാനം ചെയ്യുന്നതുമായ ട്വീറ്റ് പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് പിന്‍വലിച്ചത്. ട്വീറ്റിനെതിരെ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നതോടെയായിരുന്നു നടപടി.

ഇതിന്​ മുമ്പും വിദ്വേഷം നിറഞ്ഞ ട്വീറ്റുകളും വര്‍ഗിയ ചുവയുള്ള പോസ്​റ്റുകളും കങ്കണ സോഷ്യല്‍മീഡിയയിലുടെ പങ്കുവെച്ചിരുന്നു. കങ്കണയും കുണാല്‍ കമ്രയും പലപ്പോഴും ട്വിറ്ററില്‍ ഏറ്റുമുട്ടിയിരുന്നു.