കാറിനുള്ളിൽ ഭർത്താവുപേക്ഷിച്ച വീട്ടമ്മ മരണത്തിന് കീഴടങ്ങി

കോട്ടയം: ഇടുക്കി അടിമാലിയിൽ കാറിനുള്ളിൽ ഭർത്താവുപേക്ഷിച്ച വീട്ടമ്മ മരണത്തിന് കീഴടങ്ങി.കഴിഞ്ഞ ജനുവരി 17 നാണ് വൃദ്ധയായ ലൈലാമണിയെന്ന വീട്ടമ്മയെ കാറിനുള്ളിൽ അടിമാലിയിൽ ഓട്ടോ റിക്ഷാ ഡ്രൈവർമാരാണ് കണ്ടെത്തിയത്.

തുടർന്ന് വാർത്തകളിലൂടെ വിവരമറിഞ്ഞ മകൻ അമ്മയെത്തേടിയെത്തുകയും രോഗിയായ അമ്മയെ കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. പക്ഷേ ഇന്നലെ രാത്രിയിൽ ലൈലാമണി മരണത്തിന് കീഴടങ്ങി.