റംസിയുടെ ആത്മഹത്യ; മുൻ‌കൂർ ജാമ്യം തേടി ലക്ഷ്‌മി പ്രമോദ്

കൊല്ലം: കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയത്തിനിടെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയുടെ സഹോദരന്റെ ഭാര്യയും സീരിയല്‍ നടിയുമായ ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

കൊല്ലം ഡിസ്ട്രിക്‌ട് സെഷന്‍സ് കോടതിയിലാണ് നടി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ആരോപണവിധേയായിരുന്ന ലക്ഷ്മി പ്രമോദിനെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.