മാഡ്രിഡ് : സ്പാനിഷ് ലാലിഗയില്‍ ലെവന്റെ റയല്‍ മാഡ്രിഡിനെ അട്ടിമറിച്ചു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് രണ്ട് ഗോള്‍ തിരിച്ചടിച്ച് ലെവന്റെ റയലിനെ വിറപ്പിച്ചത്. 9-ആം മിനിട്ടില്‍ ഏഡര്‍ മിലിറ്റൊ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെത്തുടര്‍ന്ന് പത്ത് പേരുമായി കളിക്കേണ്ടി വന്നതും റയലിന് തിരിച്ചടിയായി.
പതിമ്മൂന്നാം മിനിട്ടില്‍ മാര്‍ക്കോ അസെന്‍സിയോ നേടിയ ഗോളില്‍ റയല്‍ ലീഡെടുത്തു. എന്നാല്‍ 32-ആം മിനിട്ടില്‍ നൊഗാലസിലൂടെ ലെവന്റെ ഒപ്പമെത്തി. 78-ആം മിനിട്ടില്‍ റോജര്‍ മാര്‍ട്ടിയാണ് ലെവന്റെയുടെ വിജയഗോള്‍ നേടിയത്.

20 മത്സരങ്ങളില്‍ നിന്ന് 40 പോയിന്റുമായി റയല്‍ രണ്ടാം സ്ഥാനത്താണ്. 47 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡാണ് ഒന്നാമത്. ലെവന്റെ നിലവില്‍ ഒമ്പതാമതാണ്.