സാ​ത്താ​ന്‍​കു​ളം ക​സ്റ്റ​ഡി​മ​രണം: പോ​ലീ​സി​നെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേസ് ​

ചെന്നൈ : സാ​ത്താ​ന്‍​കു​ളം ക​സ്റ്റ​ഡി​മ​ര​ണ​ത്തി​ല്‍‌ പോ​ലീ​സി​നെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്കാ​ന്‍ തെ​ളി​വു​ണ്ടെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. ക്രൂ​ര​മ​ര്‍​ദ്ദ​നം ഏ​റ്റ​തി​ന് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ തെ​ളി​വു​ക​ളു​ണ്ടെ​ന്ന് കോ​ട​തി വ്യക്തമാക്കി.

ജു​ഡീ​ഷ​ല്‍ ക​മ്മീ​ഷ​ന്‍റെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ ഡി​വൈ​എ​സ്‍​പി പ്ര​താ​പ​ന്‍, അ​ഡീ​ഷ​ണ​ല്‍ ഡി​വൈ​എ​സ്‍​പി ഡി. ​കു​മാ​ര്‍, കോ​ണ്‍​സ്റ്റ​ബി​ള്‍ മ​ഹാ​രാ​ജ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ കോ​ട​തി അ​ല​ക്ഷ്യ ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു. പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ ജു​ഡീ​ഷ​ല്‍ ക​മ്മീ​ഷ​ന്‍ ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണ് ഉ​ന്ന​യി​ച്ച​ത്.

ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​സ​ഹ​ക​രി​ച്ച​താ​യും സ്റ്റേ​ഷ​നി​ലെ​ത്തി​യ ക​മ്മീ​ഷ​നെ പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും വെ​ളി​പ്പെ​ടു​ത്തി. സു​പ്ര​ധാ​ന തെ​ളി​വു​ക​ള്‍ കാ​ണാ​നി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. ജു​ഡീ​ഷ​ല്‍ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്ന് ഡി​വൈ​എ​സ്‍​പി പ്ര​താ​പ​ന്‍, അ​ഡീ​ഷ​ണ​ല്‍ ഡി​വൈ​എ​സ്‍​പി ഡി. ​കു​മാ​ര്‍ എ​ന്നി​വ​രെ സ്ഥ​ലം മാ​റ്റി. കോ​ണ്‍​സ്റ്റ​ബി​ള്‍ മ​ഹാ​രാ​ജി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു.